Vagdathamekiyon yeshuvallo
വാഗ്ദത്തമേകിയവൻ യേശുവല്ലോ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
വാഗ്ദത്തമേകിയോൻ യേശുവല്ലോ വാക്കു മാറാത്തവൻ നാഥനല്ലോ. 2 വീണാലും താണാലും താങ്ങുന്നവൻ കരം പിടിച്ചെന്നെ നടത്തുന്നവൻ. 2 പരദേശിയായി നടന്നീടുമ്പോൾ താങ്ങും തണലുമായ് കൂടെ വരും. 2 വാഗ്ദത്ത...1 പൂർവ്വപിതാവായ അബ്രാഹാമി- നേകിയ വാഗ്ദത്തം ഏഴല്ലയോ. 2 പേർചൊല്ലി വിളിച്ചവൻ ദൈവമല്ലോ വഴിയിൽ നിന്നെ വിട്ടു പോകാത്തവൻ. 2 വാഗ്ദത്ത...1 ഇൗ തീർത്ഥയാത്രയിന്നന്ത്യകാലേ നിത്യമാം ജീവങ്കലെത്തിച്ചേരും. 2 നീയൊരനുഗ്രഹമാകുമല്ലോ വിശ്വസിക്കുന്നവർക്കെല്ലാർക്കുമേ. 2 വാഗ്ദത്ത...1 നിന്നെ അനുഗ്രഹിക്കുമേവരേയും ഞാനനുഗ്രഹിക്കുമെന്നീശൻ ചൊന്നു 2 നിന്നെ ശപിക്കുന്ന ഏവരേയും ഞാനും ശപിക്കുമെന്നീശൻ ചൊന്നു 2 വാഗ്ദത്ത...1 നിന്നിൽ വസിച്ചുകൊണ്ടീയുലകം കീഴ്മേൽ മറിക്കുന്ന നാൾ വരുന്നു. 2 സുവിശേഷ കാഹളധ്വനി മുഴക്കാൻ നിന്നെ എൻവചനത്താൽ നിറച്ചീടും ഞാൻ 2 വാഗ്ദത്ത...1 നിൻഭാരമഖിലവും ഞാൻ വഹിക്കാം വാർദ്ധക്യകാലത്തും ഫലസമൃദ്ധി. 2 അന്ത്യമാം കാഹളം മുഴങ്ങിടുമ്പോൾ പറന്നു നീ വന്നിടുമെന്നരികിൽ 2 വാഗ്ദത്ത...2, വീണാലും...2 വാഗ്ദത്ത...2
Lyrics (English)
Vaagdhaththamekiyon Yeshuvalloo Vaakku maaraththavan Naathanalloo. 2 Veenalum thaanalum thaangunnavan Karam pidichenne nadathunnavan. 2 Paradeshiyaayi nadanneedumpol Thaangum thanalamay koode varum. 2 Vaagdhath...1 Poorvapitavaaya Abrahaami- Nekiya vaagdham ezhallayo. 2 Percholli vilichavan Daivamalloo Vazhiyil ninne vittu pokaththavan. 2 Vaagdhath...1 Ithu theerththayaathrayinnanthyakaale Nithyamaam jeevankalethicheryum. 2 Neeyoranugraham aakumalloo Vishwasikkunnavarkkellaarkkume. 2 Vaagdhath...1 Ninne anugrahikkumevarayum Njaan anugrahikkumenneeshan chonnu 2 Ninne shapikkunna evarayum Njaanum shapikkumenneeshan chonnu 2 Vaagdhath...1 Ninnil vasichukondeeyulakam Keezhmel marikkunna naal varunnu. 2 Suvisesha kaahaldhvani muzhakkan Ninne en vachanaththaal nirachheedum njan 2 Vaagdhath...1 Ninbharamakhilavum njan vahikkaam Vaardhakya kaalaththum phalasamruddhi. 2 Anthyamaam kaahalam muzhanggidumpol Parannu nee vannidum ennaarikil 2 Vaagdhath...2, Veenalum...2 Vaagdhath...2