Uyarppin jeevanal

ഉയിർപ്പിൻ ജീവനാൽ

Jeevadhara

2023 Songs
Malayalam
ഉയർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും-2
കർത്താവിനോടു കൂടെയെൻ നിത്യവാസമാമെ-2

അവൻ ഇടംവിട്ടു ശരീരബദ്ധനായ് - 2
ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേ-2

എൻപ്രിയൻ പാർപ്പിടം മനോഹരഹർമ്മ്യം-2
മുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരം-2

കണ്ടാനന്ദിച്ചീടാം നിത്യമായ് വാണിടാം-2
എൻ ആത്മാവു വാഞ്ഛിക്കുന്നേ ഞാൻ എന്നു ചേരുമോ-2

എൻ ആത്മവാസമോ മൽപിതൃഗൃഹത്തിൽ-2
പൊൻ വാതിൽകൾ വിശ്വാസ കൺകൾക്കെത്ര ശോഭിതം-2

ശുദ്ധരിൻ ശോഭനം അവകാശമാം ശാലോം-2
പ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ഛിക്കുന്നേ എന്നുള്ളം-2

എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും-2
മന്നവനാമേശുവിനോടുകൂടെ വാണിടും-2

ഉയർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും-2
കർത്താവിനോടുകൂടെയെൻ നിത്യവാസമാമെ-2