Prathikoolangal madhye

പ്രതികൂലങ്ങൾ മധ്യേ

Jeevadhara

2023 Songs
Malayalam
പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തും
യേശു എത്ര നല്ലവനാം
ആശയറ്റ നേരത്തും എൻ ആശയെ ഉണർത്തും
യേശു എത്ര വല്ലഭനാം. 22

ഹേ! മരണമേ നിൻ ജയമെവിടെ
പാതാളമെ വിഷമുള്ളെവിടെ. 2
ശത്രുവിൻ കോട്ടകളെ തകർക്കുമവൻ
എന്നുടെ സൈന്യാധിപൻ 2 

ജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലും
മാരികൾ എതിരേറ്റിടിലും  2
കൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോ
ജീവൻ എഴുതപ്പെട്ടത്  2
ഹേ! മരണമേ...

കൂടാരമാകും ഭൗമിക ഭവനം
അഴിഞ്ഞു പോയി-യെന്നാലും. 2
കൈപ്പണിയല്ലാത്തതാം നിത്യ ഭവനം
നാഥൻ ഒരുക്കുന്നുണ്ടല്ലോ. 2
ഹേ! മരണമേ...