Paapanivaranane

പാപനിവാരണനേ

Jeevadhara

2023 Songs
Malayalam
പാപ നിവാരണനേ ... എൻ പാപ ഭാരങ്ങളകറ്റിയോനേ - 2
വീഴ്ത്തി നിൻ നിണമവനഖിലവുമെൻ പാപ
മാലിന്യം കഴുകീടുവാൻ
പുണ്യ ജീവനെ താതൻ കൈകളിൽ ഏല്പിച്ച ത്യാഗമൂർത്തേ - 2
പാപ നിവാരണനെ...1

വീണ്ടെടുപ്പേകിയല്ലോ  എൻ ദേഹ-ദേഹിയിൽ ആത്മാവിലും - 2
ആത്മാവിന്നച്ചാരം അവകാശമായ് തന്ന
മഹത്വത്തിൻ രാജരാജാ
വീണ്ടെടുപ്പുനാളോ വിദൂരമല്ലരനൊടിയിടയിൽ വരാം - 2
പാപ നിവാരണനെ...1

വാഗ്ദത്തം ശേഷിക്കുന്നേ - വീണ്ടും വന്നിടാമെന്നുരച്ചാ - 2
വരവിൽ ഞാനാർപ്പോടു നൃത്തം ചെയ്യും അമി -
താനന്ദ സന്തോഷത്താൽ
കാത്തു പാർത്തിടുന്നാഗമമെന്നെ സ്വാഗതം ചെയ്തിടാറായ് - 2
പാപ നിവാരണനെ...1

കാഹളനാദമെന്നിൽ  ക്ഷണ - മത്ഭുതമുളവാക്കിടും - 2
യാതൊന്നോടുപമിപ്പാൻ കഴിയാത്ത വിൺപുരം
അതിലേറ്റം പ്രജ്വലമായി
കാന്തി മിന്നി വിളങ്ങീടും മുഖം ചുംബനം ചെയ്തിടാറായ് - 2
പാപ നിവാരണനെ...1

ചങ്കിലെ രക്തമെന്നെ - ശുദ്ധി ചെയ്തിടും വാട്ടമെന്യേ - 2
തേജസ്സിന്മേൽ തേജസ്സേറി നിത്യയുഗം തേജസ്കരിച്ചീടുമെ
അന്നു ഞാനെന്റെ വീണ്ടെടുപ്പിന്റെ പൂർണ്ണതയനുഭവിക്കും - 2
പാപ നിവാരണനെ...2
വീഴ്ത്തി നിൻ ....
പുണ്യ ജീവനെ....2
പാപ നിവാരണനെ...1