Onneyennasha

ഒന്നേയെന്നാശ

Jeevadhara

2023 Songs
Malayalam
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ക്രൂശിൽ മരിച്ച
എന്റെ യേശുവിന്റെ സാക്ഷിയാകണം  2
 
​​ഒന്നേയെന്നാശ ഒന്നേയെന്നാശ
​​എനിക്കാശ വേറെ ഒന്നുമില്ലിനി
​​എനിക്കായ് ജീവൻ വെടിഞ്ഞ
​​എന്റെ യേശുവിന്റെ വിശുദ്ധനാകണം. 2
 
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എനിക്കായ് ക്രൂശു വഹിച്ച
എന്റെ യേശുവിന്റെ ശിഷ്യനാകണം. 2
 
​​ഒന്നേയെന്നാശ ഒന്നേയെന്നാശ
​​എനിക്കാശ വേറെ ഒന്നുമില്ലിനി
​​എനിക്കായ് ഉയിർത്തു ജീവിക്കും
​​എന്റെ യേശുവിന്റെ പിൻപേ പോകണം. 2
 
ഒന്നേയെന്നാശ ഒന്നേയെന്നാശ
എനിക്കാശ വേറെ ഒന്നുമില്ലിനി
എൻ ജീവിതത്തിൻ വാട്ടം മാറ്റിയ
എന്റെ യേശുവിനെ സ്തുതിച്ചു തീർക്കണം. 2
 
​​ഒാട്ടം തികയ്ക്കണം വേലയും തികയ്ക്കണം
​​വേറെ ആശയൊന്നുമില്ലെനിക്കിഹെ
​​എന്റെ പാപമെല്ലാം കഴുകി മാറ്റിയ
​​എന്റെ യേശുവിനെ വാഴ്ത്തിപ്പാടണം. 2
 
അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോൾ
പറന്നുയർന്ന് ശുദ്ധരോടൊത്ത്
മദ്ധ്യവാനിൽ എത്തി ഞാനെന്റെ
പ്രാണപ്രിയൻ പാദം ചുംബിക്കും. 2
ഒന്നേയെന്നാശ...