Navayerushalem puriyen
നവയെരുശലേം പുരിയെൻ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
നവയെരുശലേം പുരിയെൻ മഹത്വത്തിൽ നിരന്തര പാർപ്പിടമേ. 2 നവനവ രത്നങ്ങളലങ്കരിച്ചവർണ്യമാം സൗധമതാകയാലും ദൈവകുഞ്ഞാടതിൻ വിളക്കാകയാൽ പ്രജ്ജ്വല ദീപ്തികൊണ്ടലംകൃതമാം. 2 നവയെരുശലേം... കൂഞ്ഞാട്ടിൻകാന്തനാമം ആ പരിശുദ്ധ നഗരത്തിനേകിയതാൽ. 2 സ്ഫടികസ്ഫുടംപോൽ മിന്നിവിളങ്ങുന്ന സൂര്യകാന്തംസമമായ് അതിൻ തേജസ്സു ബഹുദൂരം പ്രജ്ജ്വലിക്കുന്നതു കാണുകിൽ രമണീയമാം. 2 നവയെരുശലേം... ചേലൊത്ത മഹിമയിലെൻ മണവാളൻ മണിയറ ഒരുക്കുന്നതാൽ. 2 സ്വർഗീയ രാജത്വ പദവിയിൽ കവിഞ്ഞുള്ള പരിവാര സമന്വിതമായ് പ്രിയൻ വന്നിടും വാനത്തിൽ നിർമ്മലവൃന്ദത്തെ വേളിചെയ്വാൻ ധൃതിയാം. 2 നവയെരുശലേം... മഹിമകണ്ടാനന്ദിപ്പാൻ കൊതിക്കുന്നെൻ കണ്ണുകൾ പ്രതിനിമിഷം. 2 കൂരിരുൾ നീങ്ങിയ നീതിയിൻ കതിരൊളി വീശുവാൻ സൽപ്രഭാതം അന്നു കലുഷങ്ങളകന്ന നിന്നാനന്ദസാഗരേ സമ്മേളിക്കാം സതതം. 2 നവയെരുശലേം... നവനവ... നവയെരുശലേം...
Lyrics (English)
Navayerushalem puriyen Mahathwathil nirantara paarppidame. 2 Navanava ratnangal alankarich-avarnyamaam Soudhamathaakayalum Daivakunjadathin vilakkaakayal Prajwala deepthi kondalamkruthamaam. 2 Navayerushalem... Kunjattin kaantha naamam Aa parishuddha nagarathinekiyathaal. 2 Sphadikas phudampol minni vilangunna Sooryakantham samamaay Athin thejassu bahudooram prajwalikkunnathu Kaanukil ramaneeyamaam. 2 Navayerushalem... Cheleotha mahimayalen manavaalan Maniyara orukkunnathaal. 2 Swargheeya raajathwa padaviyil kavinjulla Parivaara samanwithamaay Priyan vannidum vaanathil Nirmala vrundatthe veli cheyvaan dhruthiyaam. 2 Navayerushalem... Mahimakandaanandippaan kothikkunnen Kannukal prathinimisham. 2 Koorirul neengiya neethiyin kathiroli Veeshuvaan salprabhaatham Annu kalushangalakanna Ninnaanandasagare sammelikkaam satatham. 2 Navayerushalem... Navanava... navayerushalem...