Lakshopalaksham doothasevithan

ലക്ഷോപലക്ഷം ദൂതസേവിതൻ

Jeevadhara

2023 Songs
Malayalam
ലക്ഷോപലക്ഷം ദൂതർ സേവിതനിതാ...(2)
യോഹന്നാൻ വെളിപ്പാടിൽ കണ്ടപോൽ മേഘാരൂഢനായ്
വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ..(2)
 
തുറക്കപ്പെട്ട കിഴക്കേവാതിലിലൂടെ...(2)
സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ
വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ
 
കെരൂബുകൾ സാറാഫുകൾ ദൂതരിവർ ...(2)
സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ
വാനിൽ വാനിൽ വരുന്നു ശീഘ്രമായ് ...(2)
 
ആർത്തു പാടുന്നോർത്തു കേൾക്കുവിനത്...(2)
വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കൊത്തതാം ഒലി
വാനിൽ വാനിൽ അതിഗംഭീരമായ്...(2)
 
ദൈവത്തിന്റെ കാഹളധ്വനി ധ്വനി...(2)
രാജാധിരാജനാം സുതനിൽനിന്നു താൻ പുറപ്പെടുന്നിതാ
വാനിൽ വാനിൽ അതിഗംഭീരമായ്...(2)
 
മണ്ണിലുറങ്ങുന്നതാം വൃതർ വൃതർ...(2)
ഇതിമൂഹൂർത്തത്തിലുയിർത്തെഴുന്നതി പ്രസന്നവദനരായ്
ശീഘ്രം ശീഘ്രം അതിസമ്മോദരായ്...(2)
 
തന്നെ നോക്കി പാർത്തിടും ജനം ജനം...(2)
കാഹളധ്വനി കേൾക്കും മാത്രയിൽ വാനിൽ പൂകുമേ
മോദാൽ മോദാൽ വാനിൽ പൂകുമേ...(2)
 
ഇവിടെക്കയറി വരുവീനെന്നുള്ള വിളി...(2)
കേട്ടിട്ടാശ്വാസം ലഭിക്കുവാൻ ചെവികൊതിക്കുന്നുഗ്രമായ്
കേൾപ്പാൻ കേൾപ്പാൻ കൊതിക്കുന്നുഗ്രമായ്...(2)
ലക്ഷോപലക്ഷം....2, യോഹന്നാൻ...1
വാനിൽ....2
ലക്ഷോപലക്ഷം....2, യോഹന്നാൻ...1
വാനിൽ....4