Kunjattin kalyana

കുഞ്ഞാട്ടിൻ കല്യാണം

Jeevadhara

2023 Songs
Malayalam
കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ നാം... 2
കാന്തയായ് നിൽക്കും ശോഭാപരിപൂർണ്ണതയോടെ... 2
മിന്നുന്നവസ്ത്രങ്ങൾ ധരിച്ചു കൊണ്ടു നാം... 2
പ്രിയൻ മുഖം കണ്ടാനന്ദിക്കും നിത്യയുഗങ്ങൾ... 2
 കുഞ്ഞാട്ടിൻ....
 
ആയിരം ആയിരം ദൂതന്മാർ ശുശ്രൂഷ... 2
ലഭിക്കുമെന്റെ പ്രിയനുമായ് വാഴും സമയം... 2
നിത്യാനന്ദത്താലെൻ ഹൃദയമാദിനം... 2
കവിഞ്ഞൊഴുകും വൻനദിപോൽ ബഹുദൂരമായ്... 2
 
കുഞ്ഞാട്ടിൻ....
 
കാന്തനും കാന്തയും കല്യാണശാലയിൽ... 2
എണ്ണമില്ലാത്ത ശുദ്ധർമദ്ധ്യേ വാഴും ചന്തമായ്... 2
ലഭിക്കുമന്നെനിക്കസംഖ്യ നിക്ഷേപം... 2
പ്രമോദമായ് വാണീടും ഞാൻ യുഗായുഗങ്ങളായ്... 2
 
കുഞ്ഞാട്ടിൻ....