Haleluyya rakthathal jayam

ഹലേലൂയ്യ രക്തത്താൽ ജയം

Jeevadhara

2023 Songs
Malayalam
ഹാലേലൂയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം  2

എന്റെ സൗഖ്യദായകൻ യഹോവ റാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോയിടും. 2

രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായി
നിർഭയം നിരാമയം വസിക്കും ഞാൻ. 2
​​​​​​​​​ഹാലേലൂയ്യാ...

കരുതിടാമെന്നേറ്റവൻ യഹോവ യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ. 2

കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ  2

​​​​​​​​​ഹാലേലൂയ്യാ...

ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ ശമ്മ കൂടെയെന്നുമുള്ളതാൽ. 2

കൊടിയുയർത്തും ശത്രുവിന്റെ മുമ്പിൽ യഹോവ നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ  2

​​​​​​​​​ഹാലേലൂയ്യാ...

സർവ്വശക്തനായവൻ യഹോവ എലോഹീമവൻ  
സർവ്വ മുഴങ്കാലും മടങ്ങീടുമേ  2

സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ  2

​​​​​​​​​ഹാലേലൂയ്യാ...