Enneyariyan enne nadathan

എന്നെയറിയാൻ എന്നെ നടത്താൻ

Jeevadhara

2023 Songs
Malayalam
എന്നെ അറിയാൻ എന്നെ നടത്താൻ
എല്ലാനാളിലും യാഹെനിക്കുണ്ട്-2
ചൂടിൽ വാടാതെ വീണുപോകാതെ
മേഘസ്തംഭമായ് യാഹെനിക്കുണ്ട്-2
കാൽ വഴുതാതെ കല്ലിൽ തട്ടാതെ
താങ്ങിടുമെന്നെ നാഥനെന്നെന്നും -2
എന്നെ അറിയാൻ...1
കൂട്ടംവിട്ടുപോം ആടിനെപ്പോലെ
ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്-2
തേടിയെത്തീടും നല്ല ഇടയൻ
തോളിലേറ്റിയെൻ വീട്ടിലെത്തിക്കും-2
എന്നെ അറിയാൻ...1
പാതയിൽ ശത്രു പോരടിക്കുമ്പോൾ
പരിചയായിടും യാഹെനിക്കുണ്ട്-2
ആത്മശക്തിയാൽ എന്നെ നടത്തും
ആത്മനാഥനെൻ കൂടെയുണ്ടെന്നും-2
എന്നെ അറിയാൻ...2
ചൂടിൽ വാടാതെ...
എന്നെ അറിയാൻ...1