En veendeduppu naalettam

എൻ വീണ്ടെടുപ്പ് നാളേറ്റം

Jeevadhara

2023 Songs
Malayalam
എൻ വീണ്ടെടുപ്പുനാളേറ്റം അടുത്തുപോയി-2
എൻ നിത്യ വീടോടു ഞാനടുത്തീടുന്നു-2
നിമിഷം തോറും ജീവൽ പ്രത്യാശയാൽ-2
നാൾകൾ കഴിച്ചീടും ഞാനീ മരുവിൽ-2
എൻ വീണ്ടെടുപ്പു...

മാറാജലം ഞാൻ കുടിച്ചീടിലും-2
കയ്പേറിയ ദിനമെന്നെയെതിരേറ്റാലും-2
മാധുര്യമേറീടുന്ന നിൻ വചനം-2
എൻ നാവിനവയതിമധുരം തന്നെ-2
എൻ വീണ്ടെടുപ്പു...

മരുഭൂമിയിൽ സീയോൻ സഞ്ചാരി ഞാൻ-2
മൽപ്രാണനെ നോക്കി ഞാൻ യാത്ര ചെയ്യും-2
ക്ഷീണിച്ചു ഞാൻ വിവശനായ് തീർന്നിടുമ്പോൾ-2
ശക്തിമാന്മാർ ഭക്ഷണം നൽകും തൽക്ഷണത്തിൽ-2
എൻ വീണ്ടെടുപ്പു...

മരണയോർദ്ദാനെനിക്കെതിർപെടുമ്പോൾ-2
മരണത്തെ ജയിച്ചവൻ അനുദിനവും-2
മാറാത്തവനായെനിക്കുള്ളതിനാൽ-2
ഹല്ലേലൂയ്യാ പാടും ഞാനാനിമിഷം-2
എൻ വീണ്ടെടുപ്പു...

നിത്യമഹത്വത്തിൻ വാസമോർത്താൽ-2
മാ സന്തോഷമെന്നുള്ളിൽ തിങ്ങിടുന്നു-2
മനൂവേലനെ നിനക്കെന്തും ചെയ്വാൻ-2
ഒരുങ്ങി നിന്നീടും ഞാനന്ത്യം വരെ-2
എൻ വീണ്ടെടുപ്പു...

ഈ ലോക സ്ഥാനങ്ങൾ നശ്വരമാ-2
ണെന്നെണ്ണി ഞാൻ മുൻപോട്ടു യാത്ര ചെയ്യും-2
ഒടുവിൽ ഞാൻ പ്രിയന്റെ കൂടെ വാഴും-2
വാഴ്ത്തി പുകഴ്ത്തീടും നൽ പുതുഗാനങ്ങൾ-2
എൻ വീണ്ടെടുപ്പു...