En bhavanam manoharam

എൻ ഭവനം മനോഹരം

Jeevadhara

2023 Songs
Malayalam
എൻ ഭവനം മനോഹരം എന്താനന്ദം
വർണ്യാതീതം സമ്മോദകം (2)
ദൂരെ മേഘ പാളിയിൽ
ദൂരെ താരാപഥ വീചിയിൽ
ദൂത വൃന്ദങ്ങൾ സമ്മോദരായ്
പാടീടും സ്വർഗ്ഗ വീഥിയിൽ
എൻ ഭവനം...

പൊൻമണി മേടകൾ മിന്നുന്ന ഗോപുരം
പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം
കണ്ടെൻ കണ്ണുകൾ തുളുമ്പീടും
ആനന്ദാശ്രു പൊഴിച്ചിടും (2)
എൻ ഭവനം...

എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും
കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം
ചെയ്തീടും മാലാഖ ജാലങ്ങൾ നമിച്ചെന്നെ
ആനയിക്കും എൻ സ്വർഭവനേ (2)
എൻ ഭവനം...

എന്തു പ്രകാശിതം എന്തു പ്രശോഭിതം ഹല്ലേലുയ്യ
പാടും ശുദ്ധർ ഏവം ആലയം പൂരിതം
ഞാനും പാടിടും ആ കൂട്ടത്തിൽ
ലയിച്ചിടും യുഗായുഗേ (2)
എൻ ഭവനം...