Devadhi devan nee
ദേവാധി ദേവൻ നീ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
ദേവാധിദേവൻ നീ രാജാധിരാജൻ
ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു
മണ്ണിലും വിണ്ണിലും ആരാധ്യനാം നീ
ഉന്നത നന്ദനൻ നീ യോഗ്യനാം
നീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻ
ദൈവത്തിൻ കുഞ്ഞാടേ നീ യോഗ്യനാം
സ്തോത്രം സ്തുതി ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാനെന്നും നീ യോഗ്യനാം
സ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻ
ദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നു
നീയറുക്കപ്പെട്ടു നിൻ നിണം ചിന്തി
വീണ്ടെടുത്തെന്നെയും നീ യോഗ്യനാം
നീ എന്നും... 2
ക്രൂശിലാ കൂരിരുളിൽ ഏകനായി
ദൈവത്താൽ കൈവിടപ്പെട്ടവനായ്
നീ സഹിച്ചു ദൈവക്രോധമതെല്ലാം
എൻ പാപം മൂലമായ് നീ യോഗ്യനാം
നീ എന്നും... 2
പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽ
പാപമായ് തീർന്നു നീ ക്രൂശതിന്മേൽ
നീ മരിച്ചു എന്റെ പാപങ്ങൾ പോക്കി
എന്തൊരു സ്നേഹമേ നീ യോഗ്യനാം
നീ എന്നും...2
ദേവാധിദേവൻ നീ... 1
നീ എന്നും... 2Lyrics (English)
Devadhidevan nee raajadhiraajan Dhoothanmar raapakal vaazhthidunnu Mannilum vinnilum aaraadhyanaam nee Unnatha nandanan nee yogyanaam Nee ennum yogyan nee ennum yogyan Daivathin kunjaade nee yogyanaam Sthothram sthuthi bahumaanangellam Sweekarippanennum nee yogyanaam Swargasukham vedinjen paapam theerppaan Daivathin kunjaadaay bhoovil vannu Neeyarukkappettu nin ninam chinthi Veendaduthennum nee yogyanaam Nee ennum... 2 Krooshilaa koorirulil ekanayi Daivathaal kaividappettavanay Nee sahichu daivakrodhamatellam En paapam moolamaay nee yogyanaam Nee ennum... 2 Paathakar madhyathil paathakanepol Paapamaay theernnu nee krooshathinmel Nee marichu ente paapanghal pokki Enthoru snehame nee yogyanaam Nee ennum...2 Devadhidevan nee... 1 Nee ennum... 2
ദേവാധിദേവൻ നീ രാജാധിരാജൻ
ദൂതന്മാർ രാപകൽ വാഴ്ത്തിടുന്നു
മണ്ണിലും വിണ്ണിലും ആരാധ്യനാം നീ
ഉന്നത നന്ദനൻ നീ യോഗ്യനാം
നീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻ
ദൈവത്തിൻ കുഞ്ഞാടേ നീ യോഗ്യനാം
സ്തോത്രം സ്തുതി ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാനെന്നും നീ യോഗ്യനാം
സ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻ
ദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നു
നീയറുക്കപ്പെട്ടു നിൻ നിണം ചിന്തി
വീണ്ടെടുത്തെന്നെയും നീ യോഗ്യനാം
നീ എന്നും... 2
ക്രൂശിലാ കൂരിരുളിൽ ഏകനായി
ദൈവത്താൽ കൈവിടപ്പെട്ടവനായ്
നീ സഹിച്ചു ദൈവക്രോധമതെല്ലാം
എൻ പാപം മൂലമായ് നീ യോഗ്യനാം
നീ എന്നും... 2
പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽ
പാപമായ് തീർന്നു നീ ക്രൂശതിന്മേൽ
നീ മരിച്ചു എന്റെ പാപങ്ങൾ പോക്കി
എന്തൊരു സ്നേഹമേ നീ യോഗ്യനാം
നീ എന്നും...2
ദേവാധിദേവൻ നീ... 1
നീ എന്നും... 2