Aathmamanalan
ആത്മമണാളൻ
Jeevadhara
•2023 Songs
Malayalam
•Lyrics (Malayalam)
ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി വേഗം വന്നിടുമേ കാത്തിരിക്കുക നാം 2 യേശുവിൻ പേർക്കായ് പാടു സഹിച്ചീടാം ക്രൂശെടുത്തുകൊണ്ടനുഗമിച്ചീടാം ക്രിസ്തേശുവിൻ അന്ത്യത്തോളവും സഹിച്ചിടുന്നവർ തേജപൂർണ്ണരായ് തൻ കൂടെ വാഴുമേ 2 ആത്മ...2 ലോക സംഭവങ്ങളെ നാമൊഴിഞ്ഞു പോകുവാൻ തൻ മുൻപിൽ നിൽക്കുവാൻ പ്രാപ്തരാകുവാൻ 2 ഏതു നേരത്തും അതിജാഗ്രതയായി ഉണർന്നും പ്രാർത്ഥിച്ചും തൻ വരവിനൊരുങ്ങീടാം ആത്മ...2 തൻ തിരുമുമ്പിൽ നാം നിർമ്മലരായി നിഷ്കളങ്കരായ് ജീവിച്ചീടണം 2 സൽഗുണങ്ങളിൽ സമ്പൂർണ്ണനാണവൻ തൻ പിൻഗമിപ്പവർ തന്നെപ്പോലാകണം 2 ആത്മ...2 വിശുദ്ധന്മാർ ഗണം എടുക്കപ്പെട്ടിടുമ്പോൾ കൈവിടപ്പെടുന്നോർ സംഭ്രമിച്ചിടുമേ 2 വിശുദ്ധജീവിതം ചെയ്തു ജീവിപ്പോർ വിശുദ്ധ രാജനോടെന്നും വാഴുമേ 2 ആത്മ...2 ഈ ലോകരേറ്റവും നിന്ദിച്ചിരുന്നവർ വന്ദിതരാകാൻ കാലമടുത്തുപോയ് 2 സത്യമാർഗ്ഗത്തിൽ നിലനിന്നതാം ജനം നിത്യയുഗങ്ങൾ വാഴും കാന്തയായ് 2 ആത്മ...2
Lyrics (English)
Aathmamanalan than vishuddhanmarkkaayi Vegam vannidume kaathirikkuka naam 2 Yeshuvin perkkaay paadu sahicheedam Krooseduthukond anugamicheedam Kristheshuvin Anthyatholavum sahichidunnavar Thejapoorṇnaraay than koode vaazhume 2 Aathma...2 Loka sambhavngale naamozhinju pokuvaan Than munpil nilkkuvaan praaptharaakuvaan 2 Ethu nerathum athijaagrathayaayi Unarnnum praarthichum than varavinorungeedam Aathma...2 Than thirumumpil naam nirmalaraayi Nishkalangaraayi jeevicheedanam 2 Salgunangalil sampoornnananavan Than pingamippavar thannepolakaanam 2 Aathma...2 Vishuddhanmaar ganam edukappettidumpol Kaividappedunnor sambhramichidume 2 Vishuddha jeevitham cheythu jeevippor Vishuddha raajanodennum vaazhume 2 Aathma...2 Ivu lokarettavum nindichirunnavar Vanditharaakaan kaalamaduthupoy 2 Sathyamargathil nilaninnathaam janam Nithyayugangal vaazhum kaanthayaayi 2 Aathma...2