Yeshurajan Kanthanayi Varunnathane

യേശുരാജൻ കാന്തനായി വരുന്നതാനേ

Jeevadhara

Songs 2010
Malayalam
യേശുരാജൻ കാന്തനായ് വരുന്നതാണേ
എനിക്കേറ്റവും വലിയ കാര്യം
തന്റെ കൂടെ സ്വർഗ്ഗവീട്ടിൽ പോകുന്നതാണേ
എനിക്കേറ്റവും വലിയ സന്തോഷം  
യേശുരാജൻ....

യേശുവന്നീടും ഞാനും പോയീടും
ക്ലേശങ്ങളെല്ലാം അന്നു മാറിപ്പോയീടും
ആശയോടെ ഞാൻ കാത്തിരിക്കുന്നൂ
ആമേൻ കർത്താവേ വേഗം വരണേ
യേശുരാജൻ.... തന്റെ കൂടെ.... 

ഇൗ മണ്ണിലെ ജീവിതത്തിൽ ഭാരങ്ങളെല്ലാം
കണ്ണിമയ്ക്കും നേരമതു മാറിപ്പോയീടും  2
വിണ്ണിലെ  വീട്ടിൽ ഞാനെത്തിച്ചേരുമ്പോൾ
എണ്ണിത്തീർത്തിടാത്ത നിത്യഭാഗ്യം കണ്ടീടും  2
യേശുരാജൻ.... തന്റെ കൂടെ.... 
       
മുൾമുടി ഏറിയെന്റെ പ്രിയനെങ്കിലും
പൊൻമുടിയോടു ഞാൻ നേരിൽ കണ്ടീടും  2
പൊൻമണിമാലയെനിയ്ക്കന്നു തന്നീടും
കൺകൊതി തീരുവോളം അന്നു കണ്ടീടും.  2
യേശുരാജൻ.... തന്റെ കൂടെ.... 

കർത്താവിന്റെ നാമത്തിൽ കഷ്ടമേറ്റതാം
കല്ലേറടിയേറ്റതാം പൂർവ്വികന്മാരും  2
കർത്താവിനെ നിത്യം പാടി ആരാധിയ്ക്കുമ്പോൾ
ഏഴയാം ഞാനുമാ കൂട്ടത്തിൽ പാടും  2
യേശുരാജൻ.... തന്റെ കൂടെ.... 
യേശുവന്നീടും..2