Raaja Raajan Yeshu Raajan

രാജാ രാജൻ യേശു രാജൻ

Jeevadhara

Songs 2010
Malayalam
രാജരാജനേശുരാജൻ മേഘാരൂഢനായ് വരുമ്പോൾ
കാണും ഞാനും സ്വന്തകണ്ണാലെ കാണും
തേജസ്സിൽ പ്രത്യാശവെപ്പോർ മദ്ധ്യാകാശേ കൂടിടുമ്പോൾ
ചേരും ഞാനും കൂടെ ചേരും ഞാനും  2

ഹാ! എന്തൊരാനന്ദം ആ മഹൽസമ്മേളനം
മാ ഹർഷത്തിൻ ദിനം കുഞ്ഞാടിൻ കല്യാണം  2
രാജ രാജനേശു-1

കാഹളത്തിൻ ശബ്ദം കേൾപ്പാൻ കാതോർത്തു കാത്തിടുന്നോർ
കേട്ടിടുമേ ശബ്ദം കേട്ടിടുമേ
ദാഹം തീർക്കാൻ നിത്യജീവനദിയതിൽ  പാനം ചെയ്തോർ
ചേർന്നിടുമേ ഒന്നായ് ചേർന്നിടുമേ  2
​​​​​​ഹാ എന്തോ...2, രാജ രാജ...1
 
ദൂതരൊത്തു ഹല്ലേലുയ്യാ ഗാനം പാടാൻ കൊതിക്കുന്നോർ
പാടിടുമേ ഗീതം പാടിടുമേ
മഹത്വവും സ്തോത്രവും ലഭിപ്പാനായ് യോഗ്യനെ
ഞാൻ സ്തുതിച്ചിടുമേ നിത്യം സ്തുതിച്ചിടുമേ  2
​​​​​ഹാ എന്തോ - 2, ​രാജരാജനേശു - 1
ഹാ എന്തോ -4