Prathyasha Vardhicheedunne

പ്രത്യാശ വർദ്ധിച്ചിടുന്നേ

Jeevadhara

Songs 2010
Malayalam
പ്രത്യാശ വർദ്ധിച്ചീടുന്നേ പ്രത്യാശ വർദ്ധിച്ചീടുന്നേ
നാഥനെ കാണുവാൻ കൂടുവിട്ടുപോയിടുന്ന
നാളുകൾ എണ്ണിടുന്നു ഞാൻ-എന്റെ  2
പ്രത്യാശ - 1, നാഥനെ - 2
 
ഇൗ ചൂടിൽ വാടുകില്ല ഞാൻ ഇൗ
തീയിൽ വെന്തിടില്ല ഞാൻ
നാഥന്റെ കൈയ്യിലാണെൻ ജീവന്റെ നാളുകൾ
പാടും ഞാനേശുവിനായി -എന്റെ  2
പ്രത്യാശ - 1, നാഥനെ - 2
​​​
ആശ്വാസം നഷ്ടമാകിലും എന്റെ
വിശ്വാസം വർദ്ധിച്ചീടുമേ
അലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്
അരികത്തു വന്നു ചേരുമേ -യേശു  2
പ്രത്യാശ - 1, നാഥനെ - 2
​​​
വിട്ടിടും കൂട്ടുസോദരർ തട്ടിമാറ്റിടും
ബന്ധുമിത്രങ്ങൾ
വീഴാതെ താങ്ങുവാനെൻ വീട്ടിലെത്തുവോളവും
കൂട്ടായെന്നേശുവുള്ളതാൽ - ഞാൻ  2 
പ്രത്യാശ - 1, നാഥനെ - 2
എന്റെ നാഥനെ- 3