Parishudhatmave Ennillude

പരിശുദ്ധാത്മാവേ എന്നിലൂടെ

Jeevadhara

Songs 2010
Malayalam
പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ
അഭിഷേകം പകരണമേ ഇന്നീ സഭയിൽ നിറയണമേ
​​​​​​​​​പരിശുദ്ധാത്മാവേ...

എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം
എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം  2
​​​​​​​​​പരിശുദ്ധാത്മാവേ...

ആദിമസഭയിൽ പകർന്നതുപോൽ
അളവില്ലാതിന്നു പകരണമേ  2
​​​​​​​​​പരിശുദ്ധാത്മാവേ...

ഉള്ളിലെ മുറിവുകൾ ഉണക്കണമേ
ഹൃദയത്തിൻ വേദന അകറ്റണമേ  2
​​​​​​​​​പരിശുദ്ധാത്മാവേ...

പാപികൾക്കനുതാപം വരുത്തണമേ
തണുത്തവരിൽ അഗ്നിപകരണമേ  2
​​​​​​​​​പരിശുദ്ധാത്മാവേ...

ആദ്യസ്നേഹം വിട്ടുമാറിയവർ
മടങ്ങിവരാൻ ശക്തി അയയ്ക്കണമേ.  2
​​​​​​​​​പരിശുദ്ധാത്മാവേ...

അത്ഭുതങ്ങൾ അടയാളങ്ങളും
അതിശക്തമായിന്നു വെളിപ്പെടട്ടെ  2
​​​​​​​​​പരിശുദ്ധാത്മാവേ...

അടിമനുകങ്ങളെ തകർക്കണമെ
ദേശത്തിൽ വിടുതൽ നീ അയയ്ക്കണമേ  2
​​​​​​​​​പരിശുദ്ധാത്മാവേ...