Kattu Perukidunnu

കാറ്റ് പെരുകിടുന്നു

Jeevadhara

Songs 2010
Malayalam
കാറ്റുപെരുകീടുന്നു ഒാളങ്ങളുയരുന്നൂ
തിരമാല പൊങ്ങിവരുന്നൂ  2
പടകുചാഞ്ചാടുന്നു എൻ പാദങ്ങളിളകുന്നു
ചുറ്റും നോക്കിടുന്നു ഞാൻ സഹായമാരുമില്ല  2
 
യേശുനാഥാ കടന്നുവാ കടലിന്മേൽ നടന്നുവാ
പടകിനോടടുത്തുവാ കടലിനെ ശാസിക്ക
യേശുനാഥാ കടന്നുവാ
പടകിനോടടുത്തുവാ കടലിനെ ശാസിക്ക
യേശുനാഥാ കടന്നുവാ

കാറ്റിനെ ദൂതന്മാരും അഗ്നിജ്വാലയെ നിന്റെ
ശുശ്രുഷകന്മാരുമാക്കി നീ  2
ഘോരപ്രതികൂലത്തിലെന്നരികിലിറങ്ങിവാ
തിരുമൊഴിയാലെയെനിക്കാശ്വാസം പകർന്നുതാ  2
യേശുനാഥാ .......

കടലിനതിരായി മണലിനെ വച്ചുനീ
കടന്നു കൂടായെന്നരുളീ  2
കടലുംകാറ്റുംകൂടെ നിൻ വാക്കിനു കീഴ്പ്പെടുന്നു
കർത്താവിൻ പ്രവർത്തികൾ എത്രയോ ഭയങ്കരം.  2
യേശുനാഥാ ..........
 
എൻ പടകിനെയെന്നും നീ നയിക്ക നാഥനെ!
ശുഭതുറമുഖം വരെയും  2
അലകളിൽ നടുവിലെൻ പടകുതകരാതെ
അമരക്കാരനായി നയിക്കുക നാഥനെ!  2
യേശുനാഥാ .........