Zeone Nee Undarnnezhunnekkuka

സിയോനേ നീ

Jeevadhara

Songs 2004
Malayalam
സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
 ശാലോം രാജനിതാ വരുവാറായ്
 ശീലഗുണമുള്ള സ്നേഹസ്വരൂപൻ -2
 ആകാശമേഘത്തിലെഴുന്നള്ളി വരുമേ
 സീയോനെ.....​​
 പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്
 കൂരിരുൾ നാളുകളടുത്തടുത്തേ. 2
 ത്ധടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ -2
 ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം 
 ​ സീയോനെ.....​​
 കഷ്ടതയില്ലാത്ത നാളുവന്നടുത്തേ
 തുഷ്ടിയായ് ജീവിതം ചെയ്തിടാമേ. 2
 ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ -2
 ഇഷ്ടമോടേശുവിൻ കൂടെ വസിക്കാം
 ​ സീയോനെ....
 അന്ധത ഇല്ലാത്ത നാളുവന്നടുത്തേ
 സാന്ത്വനജീവിതം ചെയ്തിടാമേ. 2
 അന്ധകാര പ്രഭു വെളിപ്പെടും മുമ്പേ -2
 സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം
 ​ സീയോനെ....
 തിരുസഭയെ നിൻ ദീപങ്ങളാകവെ
 ദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെ. 2
 മഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾ -2
 മണവാളനോടു നാം മറുരൂപമാകാൻ
 ​ സീയോനെ....