Karthavin Kahalam Dhwanichidumbol

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

Jeevadhara

Songs 2010
Malayalam
കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ
കാത്തുകാത്തിരിക്കുമാ സുദിനത്തിൽ      
കർത്താവിൽ മരിച്ചവരക്ഷയരായ്
കർത്തൃധ്വനിയാൽ ഉയിർക്കുമ്പോൾ  2
ഹാലേലുയ്യാ ആമേൻ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേൻ ഹാലേലുയ്യാ  2

എൻ പേരും വിളിക്കും പറന്നുയരും എത്തും
എൻ കർത്തൻ സന്നിധിയിൽ  2

നാനാദിക്കുകളിൽ നിന്നും
വിളിക്കപ്പെടുന്നോരായിരങ്ങൾ
വെൺനിലയങ്കി ധരിച്ചവരായ്
ഉയിർത്തു പാരിൽ നിന്നുയരുമ്പോൾ  2
ഹാലേലുയ്യാ ആമേൻ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേൻ ഹാലേലുയ്യാ  2
നിരനിരയായ് വരുമവരോടൊത്തു ഞാൻ
വരവേൽക്കും വല്ലഭനെ  2

ആയിരമായിരം വിശുദ്ധരുമായ് ഞാൻ
ത്രീയേകനെ സ്വർഗ്ഗേ ആരാധിക്കുമ്പോൾ
മൃതരാം പ്രിയരെ മുഖാമുഖമായ്
കണ്ടു കണ്ടാഹ്ലാദിക്കുമ്പോൾ  2
ഹാലേലുയ്യാ ആമേൻ ഹാലേലുയ്യാ
ഹാലേലുയ്യാ ആമേൻ ഹാലേലുയ്യാ  2
എന്നാത്മനാഥനാ പൊൻകരങ്ങളാൽ
ആശ്ലേഷിച്ചനുഗ്രഹിക്കും  2
​​                 കർത്താവിൻ  .............2
​​                 ഹാലേലുയ്യാ  ..............2
​​                 എൻപേരും    ..............2