Vaazhthi Sthuthikaam

വാഴ്ത്തി സ്തുതിക്കാം

Jeevadhara

Songs 2004
Malayalam
വാഴ്ത്തിസ്തുതിക്കാം ആർത്തുഘോഷിക്കാം
 വാനവനാഥനെ വണങ്ങീടാം
 വാദിത്രനാദത്തോടെ പവിത്രനാം പരനെ -2
 ​​​ വാഴ്ത്തി…
 രാവിലും പകലിലും എല്ലായ്പ്പോഴും
 ചേലോടെ പാടിടാം കീർത്തനങ്ങൾ. 2
 ഉന്നതൻ നമ്മെ പുലർത്തീടും
 തൻ തിരുനാമത്തിൽ ആശ്രയിക്കാം. 2
 ​​ വാഴ്ത്തി…
 അധരാർപ്പണങ്ങളാം സ്തോത്രത്തോടും
 അനുതാപത്തോടുമിന്നടുത്തിടുകിൽ. 2
 അകൃത്യങ്ങളഖിലവും അകറ്റി നമ്മെ
 അൻപോടുതൻ ചാരെ ചേർത്തിടുമേ. 2
 വാഴ്ത്തി…
 ജയിക്കുന്നവർ വെള്ള ധരിച്ചിടുമെ
 വാണീടുമെന്നും തന്നോടുകൂടെ. 2
 ജയവീരനായ് നിൽക്കും തൻ ശുദ്ധരെ 
 നിശ്ചയം ചേർത്തിടും തൻ സവിധേ. 2
 ​​​​​ വാഴ്ത്തി….