Priya Makkalai

പ്രിയ മക്കളേ

Jeevadhara

Songs 2004
Malayalam
പ്രിയമക്കളായ് അനുഗമിച്ചീടാം
 പ്രിയനോടുകൂടെ നാം പറ്റി നിന്നിടാം. 2
 കാലേബും യോശുവയും പറ്റി നിന്നപ്പോൾ
 മത്സരികൾ മരുഭൂവിൽ പട്ടുപോയല്ലോ 2 
 പ്രിയമ-2
 കാലേബും യോശുവയും അക്കരെയെത്തി
 കനാൻദേശം സ്വന്തമാക്കി അനുഭവിച്ചു. 2
 യോഹന്നാൻ യേശുവോടു ചേർന്നിരുന്നപ്പോൾ
 ദ്രവ്യാഗ്രഹി യൂദാസ് പട്ടുപോയല്ലോ. 2 
 പ്രിയമ-2
 ദൈവത്തോടു ചേർന്നു നിന്ന വിശുദ്ധന്മാരെ
 അഭിഷേകം ചെയ്തവനുപയോഗിച്ചു. 2
 ദൈവത്തെ വിട്ടുപോയ ലോകസ്നേഹികൾ
 മരുഭൂവിൽ പട്ടുപോയ് നരകത്തിലായ്. 2 
 പ്രിയമ-2
 സാത്താന്റെ തലയെ തകർത്തവനാം
 യേശുവോടു പറ്റി നിന്നാൽ ജയം നമുക്ക്. 2
 സ്വർഗ്ഗത്തിലുള്ളതെല്ലാം അവനുള്ളവ
 യേശുവോടു ചേർന്നു വേഗം അനുഭവിക്കാം. 2 
 പ്രിയമ-2