Manuvel Manujasudha
മാനുവേൽ മാനുജസുദ്ധ
Jeevadhara
•Songs 2004
Malayalam
•Lyrics (Malayalam)
മാനുവേൽ-മനുജസുതാ-നിന്റെ മാനമേറും തൃപ്പാദങ്ങൾ വണങ്ങി ഞങ്ങൾ മംഗളമോതിടുന്നിതാ-നിത്യം മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ! മാനു... ഏദനിലാദി മനുജർ-ചെയ്ത പാതകം പരിഹരിപ്പാൻ ഭൂതലേ വന്നു ക്രൂശതിൽ മരിച്ചുയർത്ത-നിന്റെ പേശലമാം ചരിതമെന്തതി വിപുലം വമ്പരുമനുനിമിഷം-പാടി കുമ്പിടുന്ന ഗുണമെഴുമധിപതിയെ ചെമ്പകമലർ തൊഴുന്ന-പാദ മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ മാനു... നീചരായി ഗണിച്ചിരുന്ന പേത്ര- നാദിയായ ധീവരരെ ദിവ്യകൃപയാൽ ശേഷികൊണ്ടലങ്കരിച്ചു പരം പ്രേഷണം ചെയ്തവനിയിൽ ഗുരുക്കളായ് നീ വന്ദനം പരമഗുരോ നിന്റെ നന്ദനീയമാം ഗുണങ്ങളുരപ്പതാമോ? ചന്ദനം പുഴുകിവയേക്കാളും തോന്നിടുന്നു നിൻ ചരിതം സുരഭിയായി മാനു... അൽപ്പമാമുപകരണം കൊണ്ടു നൽപെഴുന്ന മഹത്തായ വേലകൾ ചെയ്യും ശില്പികൾക്കുടയവനേ നീയേ ചിൽ പുരുഷൻ ചിരന്തന നമസ്കാരം! കഷ്ടതയുടെ നടുവിൽ ഞങ്ങൾ പെട്ടുഴന്നു വലയുന്നുണ്ടാകയാൽ ദേവാ! തൊട്ടുനിന്നോമന കൈയാൽ പരം ചുട്ടുനീറും മനസ്സിനെ തണുപ്പിക്കണേ മാനു... സ്ഫീതമാം കരിമുകിലേ സാധു ചാതകങ്ങളാണു ഞങ്ങൾ നീ തരുന്നൊരു ശീകരമനുഭവിച്ചു സർവ്വ- ശോകവും ശമിപ്പിക്കുവാൻ കൃപ ചെയ്യണേ ആശയുമനുസൃതിയും സ്നേഹ- പാശബന്ധം വിനയവും വിമലതയും ദാസരിൽ വളർത്തണമേ നിത്യം യേശുനാഥാ! നമസ്കാരം! നമസ്കാരമേ! മാനു...
Lyrics (English)
maanval-manujasuthaa-ninte maanamerum thrippaadangal vanangi njangal mangalamothidunnithaa-nithyam mahimayundaayidatte ninakku naathaa! maanu... aedanilaadi manujar-cheytha paathakam pariharippaan bhoothale vannu krooshathil marichuyarththa-ninte peshalamaam charithamenthathi vipulam vamparumanunimisham-paadi kumbidunna gunamezhumadhipathiye chempakamalar thozhunna-paada manpinode namikkunnu namikkunnithaa maanu... neecharaayi ganichirunna pretha- naadiyaa dheevarare divyakripayal sheshikondalankarichu param preshanam cheythavaniyil gurukkalaay nee vandhanam paramaguro ninte nandaneeyamaam gunangalurappathaamo? chandanam puzhukivayekkaalum thonnidunnu nin charitham surabhiyayi maanu... alppamaamupakaranam kondu nalpezhunna mahaththaaya velakal cheyyum shilpikalkudayavane neeye chil purushan chiranthana namaskaaram! kashtathayude naduvil njangal pettuzhannu valayunnundaakayaal devaa! thottuninnomaana kaiyaal param chuttuneerum manassine thanuppikkane maanu... spheetamaam karimukile saadhu chaathakangalanu njangal nee tharunnoru sheekaramanubhavichu sarvva- shokavum shamippikkuvaan kripa cheyyane aashayumanusritiyum sneha- paashabandham vinayavum vimalatayum daasararil valarthaname nithyam yesunaathaa! namaskaaram! namaskaarame! maanu...