Jayathin Ghoshavum

ജയത്തിൻ ഘോഷവും

Jeevadhara

Songs 2004
Malayalam
ജയത്തിൻ ഘോഷവും ഉല്ലാസത്തിൻ ഘോഷവും
 നീതിമാന്റെ കൂടാരത്തിലുണ്ടു നിശ്ചയം. 2
 കൂടീടാം പാടീടാം പുകഴ്ത്തീടാം
 ജയവീരനേശുവിനെ വാഴ്ത്തിപ്പാടീടാം. 2
 
 മരണാധികാരിയായ സാത്താനെ
 തന്റെ മരണത്താൽ ഭീതി തീർത്തവനെ. 2
 മരണത്തെ ജയിച്ചവനെ മൂന്നാം നാളിൽ ഉയിർത്തവനെ
 മനസ്സോടെ പൂർണ്ണമനസ്സോടെ ഞാൻ പാടീടും നിത്യകാലവും. 
 കൂടീടാം -2
 പാപത്താൽ മുറിവേറ്റു വഴിയരികിൽ
 ഏറ്റം ഭാരത്താൽ ദുഃഖിതനായ് കിടന്നപ്പോൾ. 2
 പാപത്തിൽ നിന്നെന്നെ കോരിമാർവ്വിലണച്ചവനെ
 പാടീടും പുത്തൻപാട്ടോടെ ഞാൻ പാടീടും നിത്യകാലവും.
 കൂടീടാം -2
 അന്ധകാരമേറുന്ന ഈ ലോകെ
 മുറ്റും ബന്ധിതനായ് അന്ധനായ് തീർന്നപ്പോൾ 2
 അന്ധത നീക്കിനിൻ സ്വന്തമായ് തീർത്തവനേ
 സന്തതം അന്ത്യത്തോളവും ഞാൻ പാടീടും
 നിത്യകാലവും 
 കൂടീടാം…. 2
 ജയത്തിൻ… 2
 കൂടീടാം…... 2