Ethra Bhagyavaan Njan

എത്ര ഭാഗ്യവാൻ ഞാൻ

Jeevadhara

Songs 2004
Malayalam
എത്ര ഭാഗ്യവാൻ ഞാൻ ഈ ലോകയാത്രയിൽ
 എന്നെ കരുതുവാൻ യേശു ഉണ്ടെന്നും 
 എന്തോരാനന്ദമേ ക്രിസ്തീയ ജീവിതമേ
 നാഥൻ പടകിലുണ്ടെന്നും തുണയായ്
 എത്ര…. 1
 ഭാരത്താൽ വലഞ്ഞാലും ഞാൻ
 തീരാത്ത രോഗിയായെന്നാലും 2 
 മാറും ഞാൻ മറുരൂപമാകും എന്റെ
 കർത്തൻ കൂടെന്നും വാണിടും 
 എത്ര…. 1
 ഘോരമാം ശോധനയിൽ എൻ
 ഹൃദയം തെല്ലും പതറാതെ 2
 തൻഭുജത്താലെന്നെ നടത്തും തൻ 
 കൃപയെന്താശ്ചര്യമേ 
 എത്ര…. 2