Ente Daivathal Ellam

എന്റെ ദൈവത്താൽ എല്ലാം

Jeevadhara

Songs 2004
Malayalam
എന്റെ ദൈവത്താലെല്ലാം സാദ്ധ്യം
 എന്റെ ദൈവത്താലെല്ലാം സാദ്ധ്യം 
 ആഴിമേൽ നടന്നു അഗ്നിയിലിറങ്ങി
 ആകാശം തുറന്ന സർവ്വശക്തൻ. 2 
 
 എല്ലാമെല്ലാം സാദ്ധ്യം
 എല്ലാമെല്ലാം സാദ്ധ്യം 2 
 രോഗമോ ദുഃഖമോ കഷ്ടമോ നഷ്ടമോ 
 വിടുതൽ നൽകിടും നാഥൻ. 2
 
 ഹന്നാ കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നൽകി
 ദാനിയേലിന്റെ ദൈവം സിംഹക്കൂട്ടിലിറങ്ങി...2
 
 പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ 
 ഒന്നും അസാദ്ധ്യമല്ല. 2
 എല്ലാമെല്ലാം - 2, രോഗമോ...2
 
 കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നു 
 ലാസർ ഉയർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു. 2
 
 പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ 
 ഒന്നും അസാദ്ധ്യമല്ല. 2
 എല്ലാമെല്ലാം - 2, രോഗമോ...2
 
 ഉള്ളം നൊന്തുകരഞ്ഞാൽ മനസ്സലിഞ്ഞിടും നാഥൻ
 കാൽവറിയിലെ രക്തം പാപമോചനമേകും. 2
 
 പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ 
 ഒന്നും അസാദ്ധ്യമല്ല. 2
 
 എന്റെ ദൈവ....2 
 ആഴിമേൽ..... 2 
 എല്ലാമെല്ലാം...2 രോഗമോ …2