Yeshu En Swantham

യേശു എൻ സ്വന്തം

Jeevadhara

Songs 2016
Malayalam
യേശു എൻ സ്വന്തം ഞാനവനുള്ളോൻ
ശാശ്വതമീ നൽസ്നേഹബന്ധം
ദാഹിച്ചും വരണ്ടും വേഴാമ്പലെപ്പോൽ
കാത്തിരിപ്പൂ എന്നന്തരംഗം
ചങ്കു പിളർന്നു തിരുനിണമൂറ്റി
പ്രാണനെ വീണ്ടെടുത്തു..... എന്നെ
നിൻ മകനാക്കീടുവാൻ
                                            യേശുവെൻ...…

അഴലാർന്നോരീ ലോകമരുവിൻ പ്രയാണേ
അഭയം ഞാൻ കാണുന്നു നിൻ മാർവ്വതിൽ
അനുതാപക്കണ്ണീരാൽ കഴുകും തൃപ്പാദം     
ആരാധനാ സ്തോത്രമുയരും സുഗന്ധം
ഹാലേലുയ്യാ സ്തോത്രമാരാധന-2

കർമ്മേലിലഗ്നിയായ് കത്തിയിറങ്ങി
ബാലിന്റെ സേവകന്മാരെ ഒടുക്കി
സീനായിൽ തീയായ് തൻ സ്വന്തജനത്തി-
ന്നേകീ വചനത്താൽ കാന്തിയതും
ഹാലേലുയ്യാ സ്തോത്രമാരാധന-2

വചനത്താൽ കത്തിജ്ജ്വലിപ്പിക്കെന്നെയും 
നാഥാ ഞാൻ കാണട്ടെ നിൻ പൊന്മുഖം
വിശുദ്ധിയും വേലയും സ്തുതിയും തികച്ചു ഞാൻ
അണയട്ടെ സ്വർപ്പുര ഭവനമതിൽ
ശുദ്ധരോടൊത്തൊന്നായ് ആരാധിപ്പാൻ
ഹാലേലുയ്യാ സ്തോത്രമാരാധന
യേശു എൻ സ്വന്തം ഞാനവനുള്ളോൻ
ശാശ്വതമീ നൽസ്നേഹബന്ധം
ദാഹിച്ചും വരണ്ടും വേഴാമ്പലെപ്പോൽ
കാത്തിരിപ്പൂ എന്നന്തരംഗം
ചങ്കു പിളർന്നു തിരുനിണമൂറ്റി
പ്രാണനെ വീണ്ടെടുത്തു..... എന്നെ
നിൻ മകനാക്കീടുവാൻ
                                            യേശുവെൻ...…

അഴലാർന്നോരീ ലോകമരുവിൻ പ്രയാണേ
അഭയം ഞാൻ കാണുന്നു നിൻ മാർവ്വതിൽ
അനുതാപക്കണ്ണീരാൽ കഴുകും തൃപ്പാദം     
ആരാധനാ സ്തോത്രമുയരും സുഗന്ധം
ഹാലേലുയ്യാ സ്തോത്രമാരാധന-2

കർമ്മേലിലഗ്നിയായ് കത്തിയിറങ്ങി
ബാലിന്റെ സേവകന്മാരെ ഒടുക്കി
സീനായിൽ തീയായ് തൻ സ്വന്തജനത്തി-
ന്നേകീ വചനത്താൽ കാന്തിയതും
ഹാലേലുയ്യാ സ്തോത്രമാരാധന-2

വചനത്താൽ കത്തിജ്ജ്വലിപ്പിക്കെന്നെയും 
നാഥാ ഞാൻ കാണട്ടെ നിൻ പൊന്മുഖം
വിശുദ്ധിയും വേലയും സ്തുതിയും തികച്ചു ഞാൻ
അണയട്ടെ സ്വർപ്പുര ഭവനമതിൽ
ശുദ്ധരോടൊത്തൊന്നായ് ആരാധിപ്പാൻ
ഹാലേലുയ്യാ സ്തോത്രമാരാധന