Vachanamaari Peyyaname

വചനമാരി പെയ്യണമെ

Jeevadhara

Songs 2016
Malayalam
വചനമാരി പെയ്യണമേ ഇന്നീ കൂട്ടായ്മയിൽ
വചനഘോഷമിറങ്ങണമേ ഇന്നുനിൻ പ്രിയദാസരിൽ
വചനം സ്വർഗ്ഗീയ വചനം
തേനിലും മധുരമാം തിരുവചനം

ആദ്യനൂറ്റാണ്ടിൽ ശിഷ്യന്മാരിലെന്നപോൽ
അനുഗ്രഹനദിയായ് ഒഴുകണമേ
അഭിഷേകമഴയായ് പെയ്യണമേ
                                                 വചനമാരി...1

അബ്രാഹാമിൻ ബലിയിൽ തീയായ് വന്ന വചനം
യാക്കോബിനെ യിസ്രായേലായ് മാറ്റിയ വചനം
മരുഭൂവിൽ മന്നയായ് പൊഴിഞ്ഞൊരു വചനം
സർവ്വശക്തനരുളിയ വചനം

ചെങ്കടലിൽ മോശയ്ക്കു വഴിതീർത്ത വചനം
യബ്ബേസിനു മാന്യത നൽകിയ വചനം
ഹന്നായ്ക്കു മുഖശോഭയേകിയ വചനം
വചനം സത്യവചനം, വചനം ദൈവവചനം
                                                 വചനമാരി...1

ദാവീദിനെ അഭിഷേകം ചെയ്തൊരു വചനം
കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയ വചനം
പൊൻചെങ്കോലായ് എസ്ഥേറിന്മേൽ നീട്ടിയ വചനം
സത്യജീവദായക വചനം

ദാനിയേലിനെ ശ്രേഷ്ഠനായ് തീർത്തൊരു വചനം
പ്രവാചകന്മാർക്കേകിയ വചനം
ശാപങ്ങളഖിലവും നീക്കും വചനം
വചനം ജീവവചനം, വചനം ദിവ്യവചനം
                                                 വചനമാരി...

അപ്പോസ്തോലന്മാരിലൂടൊഴുകിയ വചനം
പാപിക്കു നിത്യജീവനേകുന്ന വചനം
സഭയാം കാന്തയ്ക്കായ് തിരുനിണമേകിയ
ഇമ്മാനുവേലാം തിരുവചനം

കുരുടനു കാഴ്ച കൊടുത്തൊരു വചനം
ചെകിടനു കേൾവിയായ് തീർന്നൊരു വചനം
ഉൗമന്റെ നാവിൽ സ്തുതിയായ് മുഴങ്ങിയ
വചനം നിത്യവചനം, വചനം രക്ഷാവചനം     
                                                 വചനമാരി...