Pokaamini Namuk

പോകാമിനി നമുക്ക്

Jeevadhara

Songs 2016
Malayalam
പോകാമിനി നമുക്കു പോകാമിനി
കുഞ്ഞാട്ടിൻ പിന്നാലെ പോകാമിനി
പോകാമിനി നമുക്ക് കുഞ്ഞാട്ടിൻ പിന്നാലെ
പാടാം നവീന സംഗീതങ്ങളാർപ്പോടെ          പോകാ -2

നാടില്ല വീടില്ല കൂടുമില്ല  
കൂടെ വരാനേറെയാളുമില്ല
മോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻ
ഏനമില്ലെങ്കിലുമാനന്ദമേ നമുക്ക്				 									                
പോകാ...2

കഷ്ടതയാകുന്ന നൽവരത്തെ
അപ്പൻ നമുക്കായിങ്ങേകിയല്ലോ
തൃകൈ്കയാൽ വാഴ്ത്തിത്തരുന്ന പാനപാത്രം
ഒക്കെ കുടിച്ചു നാം അക്കരെ പോകണം	        
പോകാ...2

കുഞ്ഞാടിനെയെന്നും പിൻ തുടരാം
കന്യകമാരാകും നാമേവരും
കുന്നുമലകളും വന്യമൃഗങ്ങളും
ഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലേ        	
                           പോകാ.....2 പോകാ...2 പോകാ...2