Paapavimochaka
പാപ വിമോചക
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
പാപവിമോചകാ! ശാപവിനാശകാ!
പാമരസ്നേഹിതനേശു നാഥാ!
പാപത്തിൻ ആഴക്കുഴിയിൽ കിടന്നതാം
പാപിയാമെന്നെയും ഒാർക്കേണമേ
ദേവാധിദേവാ! നീ മാറിപ്പോയിടല്ലേ
ദിവ്യമാം സാന്നിദ്ധ്യം നീങ്ങീടല്ലേ
എന്തുവന്നീടിലും എന്തുപോയീടിലും
ചന്തമിയന്നോനേ കൈവിടല്ലേ
നിന്നെക്കുറിച്ചല്ലാതൊന്നും ചൊല്ലാനെന്റെ
നാവിൽ വരാതെ നീ കാത്തീടണേ
നന്ദിയാലെന്നുള്ളം തിങ്ങിനിറയുമ്പോൾ
നിൻസ്തുതി തന്നെന്നെ നിർത്തീടണേ
ദേവാധി...
നിന്നെ സ്തുതിക്കാനാണീ ലോകജീവിതം
നിന്നെ വർണ്ണിക്കാനാണെന്റെ നാവും
നിന്നെക്കുറിച്ചൊരു സ്വപ്നമുണ്ടെന്നുള്ളിൽ
നിന്നേപ്പോലൊന്നു നടന്നീടേണം.
പാപവിമോചക, ദേവാധി...Lyrics (English)
Paapavimochaka! Shaapavinaashaka!
Paamarasnehithaneshu Naathaa!
Paapathin aazhakkuzhiyil kidannathaam
Paapiyaamennum orkkenaame
Devaadhidevaa! Nee maarippeoyidalle
Divyamaam saannidhyam neengeedalalle
Enthuvanneedilum enthupoyidilum
Chanthamiannonae kaividalle
Ninnekkurichallaathonnaam chollanente
Naavil varaathe nee kaatheedane
Nandiyaalennullam thinginirayumpol
Ninsthuthi thannenne nirtheedane
Devaadhi...
Ninne sthuthikkaanaani lokejeevitham
Ninne varnnikkaanente naavum
Ninnekkurichoru swapnamundennullil
Ninnepoleonnu nadanneedenaam.
Paapavimochaaka, Devaadhi...പാപവിമോചകാ! ശാപവിനാശകാ!
പാമരസ്നേഹിതനേശു നാഥാ!
പാപത്തിൻ ആഴക്കുഴിയിൽ കിടന്നതാം
പാപിയാമെന്നെയും ഒാർക്കേണമേ
ദേവാധിദേവാ! നീ മാറിപ്പോയിടല്ലേ
ദിവ്യമാം സാന്നിദ്ധ്യം നീങ്ങീടല്ലേ
എന്തുവന്നീടിലും എന്തുപോയീടിലും
ചന്തമിയന്നോനേ കൈവിടല്ലേ
നിന്നെക്കുറിച്ചല്ലാതൊന്നും ചൊല്ലാനെന്റെ
നാവിൽ വരാതെ നീ കാത്തീടണേ
നന്ദിയാലെന്നുള്ളം തിങ്ങിനിറയുമ്പോൾ
നിൻസ്തുതി തന്നെന്നെ നിർത്തീടണേ
ദേവാധി...
നിന്നെ സ്തുതിക്കാനാണീ ലോകജീവിതം
നിന്നെ വർണ്ണിക്കാനാണെന്റെ നാവും
നിന്നെക്കുറിച്ചൊരു സ്വപ്നമുണ്ടെന്നുള്ളിൽ
നിന്നേപ്പോലൊന്നു നടന്നീടേണം.
പാപവിമോചക, ദേവാധി...