Orumanassode Orunginilkkaam

ഒരുമനസ്സോടെ ഒരുങ്ങിനിൽക്കാം

Jeevadhara

Songs 2016
Malayalam
ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം
മണവാളനേശുവിൻ വരവിനായി
വരുന്ന വിനാഴികയറിയുന്നില്ലായ്കയാൽ
ഒരുങ്ങിയുണർന്നിരിക്കാം - നാഥൻ 

ദീപം തെളിയിച്ചു കാത്തിരിപ്പിൻ 
ജീവനാഥനെ എതിരേൽപ്പാൻ

മന്നവൻ ക്രിസ്തുവാം അടിസ്ഥാനത്തിന്മേൽ
പണിയണം പൊൻ വെള്ളിക്കല്ലുകളാൽ
മരം പുല്ലു വൈക്കോൽ ഇവകളാൽ ചെയ്ത
വേലകൾ വെന്തിടുമേ-അയ്യോ!
						ദീപം...2
വന്ദ്യവല്ലഭനാം യേശുമഹേശൻ
വിശുദ്ധന്മാർക്കായ് വാനിൽ വന്നിടുമ്പോൾ
നിന്ദ്യരാകാതെ വെളിപ്പെടുംവണ്ണം
സുസ്ഥിരരായിരിക്കാം - നമ്മൾ 									
ദീപം...2
തൻതിരുനാമത്തിൽ ആശ്രിതരായ് നാം
തളർന്നുപോകാതെ കാത്തിരിക്കാം
അന്ത്യംവരെയും ആദിമസ്നേഹം
ഒട്ടും വിടാതിരിക്കാം - നമ്മൾ 
						ദീപം...2
വെന്തഴിയും ഇൗ ഭൂമിയെന്നോർത്തും
കാന്തനെ കാണുവാൻ കാത്തിരുന്നും
എത്ര വിശുദ്ധ ജീവനും ഭക്തിയും
ഉള്ളവരാകണം നാം-പാർത്താൽ
						ദീപം...
ജഡത്തിന്റെ പ്രവൃത്തികൾ സംഹരിച്ചു നാം
ജയിക്കണം സാത്താന്യ സേനകളെ
ജയിക്കുന്നവനു ജീവപറുദീസിൽ
ജീവകനി ലഭിക്കും - ആമേൻ 
						ദീപം..