Jayam Jayam Yeshuvin

ജയം ജയം യേശുവിൻ

Jeevadhara

Songs 2010
Malayalam
ജയം ജയം യേശുവിൻ നാമത്തിൽ ജയം
ജയം ജയം യേശുവിൻ രക്തത്താൽ ജയം.  2

പോരാടുവിൻ നാം പോരാടുവിൻ
ഇരുളിൻ കോട്ടകൾ തകർത്തു മുന്നേറിടാം  2
വിടുതൽ പ്രാപിക്കാം വിരുതു പ്രാപിക്കാം
ക്രിസ്തുവിൻ ജയക്കൊടി ഉയർത്തിവാഴ്ത്തിടാം  2
 
ശത്രുവിൻ തലതകർക്കാൻ ശക്തിയുള്ളതാം 
വചനമെന്ന വാളെടുത്തു പോരാടിടാം  2
വിശ്വാസ പരിച ഏന്തി ശക്തരായി നാം 
പ്രാർത്ഥനയിൽ ജാഗരിച്ചു മുന്നേറിടാം  2
പോരാടുവിൻ...2
വിടുതൽ...2

തിന്മയിൻ പ്രലോഭനങ്ങൾ വീഴ്ത്തുകയില്ല 
നന്മയിൻ പ്രകാശമേന്തി മേവിടുകിൽ  2
ശത്രുവിൻ ആയുധങ്ങൾ നിഷ്ഫലമാകും  
യേശുവിൻ മഹത്വത്തിൽ നിഷ്പ്രഭമാകും  2
പോരാടുവിൻ...2
വിടുതൽ...2

സാരമില്ലീ പോർക്കളത്തിൽ കഷ്ടനഷ്ടങ്ങൾ
നിത്യതേജസ്സിൻ ധനമോർത്തിടുകിൽ  2
അന്ധകാരബന്ധനങ്ങൾ ആകെ മാറിടും
അന്തമില്ലാ മോദരാജ്യേ ചെന്നു ചേരും നാം  2
പോരാടുവിൻ...2
വിടുതൽ...2
ജയം ജയം​...2