Mokshapattanathilek
മോക്ഷപട്ടണത്തിലേക്ക്
Jeevadhara
•Songs 2016
Malayalam
•Lyrics (Malayalam)
മോക്ഷപട്ടണത്തിലേക്കു യാത്ര ചെയ്യുമീ
തീർത്ഥയാത്രാ സംഘമെത്ര ഭാഗ്യശാലികൾ
ക്രിസ്തു തന്നെ നായകൻ, വിശുദ്ധന്മാരും ഭക്തരും
നിരനിരയായ് ദ്രുതഗതിയായ് മുന്നേറുന്നു
ഒരു മനസ്സായൊരുമയോടെ കോർത്ത കരങ്ങളായ്
ഉറക്കെ ഘോഷിച്ചും സുവിശേഷ കാഹളം
മാനസാന്തരം ദിനവും പുതുക്കിക്കൊണ്ടും
സ്ഥാനമാനം നോക്കിടാതെ മുന്നേറുന്നു
മോക്ഷ -1
വേദനയിൽ പങ്കുചേർന്നു വേദനിക്കുന്നു
വിശുദ്ധിമാത്രം കൈമുതലായ് യാത്ര ചെയ്യുന്നു
വിവേചനത്തിന്നാത്മാവാലെ വഴി നടത്തുന്നു
വിശ്വാസപാത തന്നിൽ മുന്നേറുന്നു
മോക്ഷ -1
ശത്രുവിന്റെ ഭീഷണങ്ങൾ തെല്ലും കൂസാതെ
നിർമ്മലമാം സുവിശേഷം മായം ചേർക്കാതെ
തിരുമുഖ പ്രസാദമല്ലാതൊന്നും നോക്കാതെ
ക്രിസ്തീയ ഉണർവ്വുകൂട്ടം മുന്നേറുന്നു
മോക്ഷ -1
ക്രൂശിതനാം ക്രിസ്തുവിനെ ഘോഷിച്ചീടുന്നു
ക്രൂശിൻ സ്നേഹത്തിൽ സഭാഭേദം മായുന്നു
ആത്മ നിറവിൽ യേശുവിന്റെ വേല ചെയ്യുന്നു
ആയിരങ്ങൾ ക്രൂശുമേന്തി മുന്നേറുന്നു.
മോക്ഷ -2Lyrics (English)
mokshapattanathilekku yaathra cheyyumee
theerthayaathraa sanghamethra bhaagyashaalikalku
kristhu thanne naayakan, vishuddhanmaarum bhaktharum
niranirayaay druthagathiyaay munnerunnu
oru manassaayorumayode koarththa karangalay
urakke ghoshichum suvisesha kaahalam
maanasantharam dinamum puthukikondum
sthaanamaanam nokkidaathe munnerunnu
moksha -1
vedanayil pankuchernnu vedanikkunnu
vishuddhimathram kaimuthalaay yaathra cheyyunnu
vivechanathinnaathmaavaale vazhi nadathunnu
vishvaasapaatha thannil munnerunnu
moksha -1
shathruvinte bheeshanangal thellum koosaathe
nirmmalamaam suvisesham maayam cherkkaathe
thirumukha prasaadamallaathonnnum nokkaathe
kristhiya unarvukootam munnerunnu
moksha -1
krooshithanaam kristhuvine ghoshicheedunnu
krooshin snehathil sabha bhedam maayunnu
aathma niravil yeshuvinte vela cheyyunnu
aayirangal krooshumenthi munnerunnu.
moksha -2മോക്ഷപട്ടണത്തിലേക്കു യാത്ര ചെയ്യുമീ
തീർത്ഥയാത്രാ സംഘമെത്ര ഭാഗ്യശാലികൾ
ക്രിസ്തു തന്നെ നായകൻ, വിശുദ്ധന്മാരും ഭക്തരും
നിരനിരയായ് ദ്രുതഗതിയായ് മുന്നേറുന്നു
ഒരു മനസ്സായൊരുമയോടെ കോർത്ത കരങ്ങളായ്
ഉറക്കെ ഘോഷിച്ചും സുവിശേഷ കാഹളം
മാനസാന്തരം ദിനവും പുതുക്കിക്കൊണ്ടും
സ്ഥാനമാനം നോക്കിടാതെ മുന്നേറുന്നു
മോക്ഷ -1
വേദനയിൽ പങ്കുചേർന്നു വേദനിക്കുന്നു
വിശുദ്ധിമാത്രം കൈമുതലായ് യാത്ര ചെയ്യുന്നു
വിവേചനത്തിന്നാത്മാവാലെ വഴി നടത്തുന്നു
വിശ്വാസപാത തന്നിൽ മുന്നേറുന്നു
മോക്ഷ -1
ശത്രുവിന്റെ ഭീഷണങ്ങൾ തെല്ലും കൂസാതെ
നിർമ്മലമാം സുവിശേഷം മായം ചേർക്കാതെ
തിരുമുഖ പ്രസാദമല്ലാതൊന്നും നോക്കാതെ
ക്രിസ്തീയ ഉണർവ്വുകൂട്ടം മുന്നേറുന്നു
മോക്ഷ -1
ക്രൂശിതനാം ക്രിസ്തുവിനെ ഘോഷിച്ചീടുന്നു
ക്രൂശിൻ സ്നേഹത്തിൽ സഭാഭേദം മായുന്നു
ആത്മ നിറവിൽ യേശുവിന്റെ വേല ചെയ്യുന്നു
ആയിരങ്ങൾ ക്രൂശുമേന്തി മുന്നേറുന്നു.
മോക്ഷ -2