Manipanthalorungunnu

മണിപ്പന്തലൊരുങ്ങുന്നു

Jeevadhara

Songs 2016
Malayalam
മണിപ്പന്തലൊരുങ്ങുന്നു മദ്ധ്യാകാശത്തിൽ
മണവാളനേശു എഴുന്നള്ളാറായ്
മയക്കം വിട്ടുണരാം മണവാട്ടി സഭയേ!
മണവറ പൂകാം അതിവേഗം

കേൾപ്പാൻ ചെവിയുള്ളോൻ കേട്ടിടട്ടെ
ആത്മാവിൻ തിരുശ്ശബ്ദം കേട്ടിടട്ടെ
ജയിക്കുന്നവന്നായ് താതനൊരുക്കും
പ്രതിഫലം നേടാൻ ഒരുങ്ങിടട്ടെ

ആദ്യസ്നേഹം വീണ്ടെടുക്കാം നല്ലഫലം കായ്ക്കാം
ദൈവപറുദീസിൽ ജീവവൃക്ഷത്തിൻ ഫലം ഭുജിച്ചീടാം
മരണത്തോളം വിശ്വസ്തനായി വേല തികച്ചീടാം
ശുദ്ധാത്മാവണിയിക്കും ജീവകിരീടം ചൂടീടാം
                                                    കേൾപ്പാൻ -1

സാത്താന്റെ തന്ത്രങ്ങൾ തകർത്തെറിയാം വിശ്വാസം കാത്തീടാം
യേശുവിൻ നാമം അന്ത്യം വരെയും എങ്ങും ഘോഷിക്കാം
മറഞ്ഞിരിക്കും മന്ന വെള്ളക്കല്ലിൽ പുതിയൊരു പേരും
വെണ്മവസ്ത്രമണിഞ്ഞും സ്നേഹകാന്തനോടൊപ്പം വാഴാം
                                                    കേൾപ്പാൻ -1

ഉണർന്നിരിക്കാം ശക്തി ധരിക്കാം പീഡ സഹിച്ചീടാം
നിനക്കുള്ള കിരീടം സൂക്ഷിച്ചീടാം വചനം കാത്തീടാം
കുഞ്ഞാടിൻ രക്തത്തിൽ അങ്കിയലക്കാം വിശുദ്ധി ധരിച്ചീടാം
താതന്നാലയത്തിൻ തൂണായ് തീരാം നിത്യയുഗം വാഴാം
                                                    കേൾപ്പാൻ -2
                                                    പ്രതിഫലം -3