Manassorukkuka Naam

മനസ്സൊരുക്കുക നാം

Jeevadhara

Songs 2016
Malayalam
മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
കർത്തനേശു സാക്ഷികളായ്
ഒത്തുചേർന്നിടാം ഒത്തു പാടിടാം
തന്റെ നാമ മഹത്വത്തിനായ്

ദൈവസ്നേഹത്തിൽ നാമൊത്തു വളർന്നിടുമ്പോൾ
ലോകരേശുവെ അറിയും
സഭയേകമായ് ഒരു ദേഹമായ്
പ്രഭ വീശണം ഇഹത്തിൽ

കണ്ണുനീരിൽ നാമൊരുമിച്ചു വിതച്ചിടുകിൽ
ആർപ്പോടെ കൊയ്തെടുക്കും
ആത്മശക്തിയിൽ അടരാടുമ്പോൾ
അവനായ് നാം ജയമെടുക്കും


നീർത്തോടുകൾ തേടുന്ന മാൻപേടപോൽ
അതിദാഹത്തോടെ നമ്മൾ
ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ
അവൻ നമ്മെ നിറച്ചിടുമേ                     
                                          മനസ്സൊരുക്കുക...2