Ithratholam Enne Konduvanniduvan

ഇത്രത്തോളം എന്നെ കൊണ്ടുവന്നിടുവാൻ

Jeevadhara

Songs 2010
Malayalam
ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ
ഞാനുമെൻ കുടുംബവും എന്തുള്ളൂ.  2
ഇത്ര നന്മകൾ ഞങ്ങളനുഭവിപ്പാൻ
എന്തുള്ളൂ യോഗ്യത നിൻ മുൻപിൽ  2

ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ
ഞാനുമെൻ കുടുംബവും എന്തുള്ളൂ  2
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളൂ യോഗ്യത നിൻ മുൻപിൽ  2
 
ഇത്രത്തോളമെന്റെ ഭാവിയെ കരുതാൻ
ഞാനുമെൻ കുടുംബവും എന്തുള്ളൂ  2
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളൂ യോഗ്യത നിൻമുൻപിൽ  2
 
ഇത്രത്തോളമെന്നെ ധന്യനായ്ത്തീർക്കുവാൻ
ഞാനുമെൻ കുടുംബവും എന്തുള്ളൂ  2
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിയ്ക്കുവാൻ
എന്തുള്ളൂ യോഗ്യത നിൻമുൻപിൽ  2
ഇത്രത്തോളം  2
ഇത്ര നന്മകൾ  2