Jeevitha Yaathrakkaara

ജീവിത യാത്രക്കാരാ

Jeevadhara

Songs 2016
Malayalam
ജീവിതയാത്രക്കാരാ കാലടികൾ എങ്ങോട്ട്?
നാശത്തിൻ പാതയോ ജീവന്റെ  മാർഗ്ഗമോ 
ലക്ഷ്യം നിൻ മുൻപിലെന്ത്?
									                                  ജീവിതയാത്രക്കാരാ...

അൻപിൻ രൂപി യേശുനാഥൻ നിന്നെ വിളിക്കുന്നില്ലേ?   
പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി 
പൊന്നിൻ ചിറകു നിനക്കുമീതെ    
കർത്തൻ വിരിച്ചതു കാണുന്നില്ലേ?
സൂര്യനിൻ താപമോ ഘോരമാം മാരിയോ
നിന്നെ അലട്ടായെൻ പൊൻമകനേ 
									                                  ജീവിതയാത്രക്കാരാ...
വൈഷമ്യമാം  മേടുകളെ എങ്ങനെ നീ കടക്കും?        
എങ്ങനെ നീ യോർദ്ദാനിന്റെ  അക്കരെ ചെന്നുചേരും?
നിൻ തോണിയിൽ കർത്തനേശുവുണ്ടോ?
നിൻനാവിൽ പ്രാർത്ഥനാഗാനമുണ്ടോ?
പുത്തൻ ഗാനാലാപം പാടി സ്തുതിച്ചീടാൻ
ഹൃത്തടേ സ്വർഗ്ഗീയ ശാന്തിയുണ്ടോ?
			                                      ജീവിതയാത്രക്കാരാ... 

വിശ്വാസത്തിൻ തോണിയതിൽ പോകുന്ന യാത്രക്കാരാ!    
പാറക്കെട്ടിൽ തട്ടാതെ നീ  അക്കരെ ചെന്നീടുമോ?
ഒാളങ്ങളേറുന്ന സാഗരത്തിൽ               
ജീവിതത്തോണിയുലഞ്ഞീടുമ്പോൾ 
ആരുണ്ട് രക്ഷിപ്പാൻ? ആരുണ്ട് കാക്കുവാൻ?
നിന്നെ സ്നേഹിക്കുന്നൊരേശുമാത്രം
								                                  ജീവിതയാത്രക്കാരാ...…

സ്വർഗ്ഗപുരേ കേൾക്കുന്നില്ലേ സീയോനിൻ ഗാനശബ്ദം?  
വേണ്ടായോ നിൻ സ്വന്തമായി സ്വർഗ്ഗീയ സന്തോഷങ്ങൾ?
വാനത്തേരിൽ  മേഘാരൂഢനായി   
വേഗം വരുന്നേശു രാജനവൻ
ചേർക്കുവാൻ നിന്നെയും ശുദ്ധരിൻ സംഘത്തിൽ  
കണ്ണീരില്ലാ സ്വർഗ്ഗവാസമതിൽ                                                                                                                                                                                                                                    
					                                      ജീവിതയാത്രക്കാരാ...
				                                 നാശത്തിൻ...2, ജീവിത -1