Bhaagyavan Bhaagyavan Njaan

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

Jeevadhara

Songs 2016
Malayalam
ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ
യേശുവിലായതിനാൽ ഭാഗ്യവാൻ ഞാൻ

ലോകത്തിൽ ഞാനൊരു പാപത്തിൻ ദാസനായ്
ജീവിച്ചിരുന്ന കാലത്തിൽ
കർത്താവു വിളിച്ചു തൻ പുത്രനായ് തീർത്തതിനാൽ
ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ             
                                             ഭാഗ്യവാൻ -1

ആരും സഹായിപ്പാനില്ലാതെ ഞാനേറ്റം
വാടിത്തളർന്ന നേരം
ആശ്വാസം തന്നെന്നെ ആശ്വസിപ്പിച്ചവനെ
വാഴ്ത്തി സ്തുതിച്ചിടും ഞാൻ               
                                             ഭാഗ്യവാൻ -1

ലോകത്തിൻ നിന്ദകളോ വേദന ശോധനയോ
എന്നെ പിന്തുടർന്നെന്നാലും
യേശുവെ നോക്കിക്കൊണ്ടെൻ ഒാട്ടമോടീടുമെന്നും
എന്നെന്നും നിശ്ചയമായ്           
                                             ഭാഗ്യവാൻ -2