Aaraadhippaan Namukku

ആരാധിപ്പാൻ നമുക്ക്

Jeevadhara

Songs 2016
Malayalam
ആരാധിപ്പാൻ നമുക്കു കാരണമുണ്ട്
ആനന്ദിച്ചാർത്തുപാടാൻ കാരണമുണ്ട്
ഹല്ലേലുയ്യാ ഹല്ലേലുയ്യാ...
യേശുകർത്താവു ജീവിക്കുന്നു
			                           ആരാധി...1
കാലുകളേറെക്കുറെ വഴുതിപ്പോയി
ഒരിക്കലുമുയരില്ല എന്നു നിനച്ചു
എന്റെ നിനവുകൾ ദൈവം മാറ്റിയെഴുതി
പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല
ഹല്ലേലുയ്യാ...2 ആരാധി...1
ഉന്നത വിളിയാൽ വിളിച്ചു എന്നെ
ചോദിച്ചതോ ഉള്ളിൽപോലും നിനച്ചതല്ല
ദയതോന്നി എന്നെ വീണ്ടെടുത്തതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്കിടുന്നു
ഹല്ലേലുയ്യാ...2 ആരാധി...1
ഉറ്റോരുമുടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും
നീ മാത്രമാണെന്നെ ഉയർത്തിയത്
സന്തോഷത്തോടെ ഞാനാരാധിക്കുന്നു      	 
			                       ഹല്ലേലുയ്യാ...4