Israyele Sthuthichiduka

ഇസ്രായേലേ സ്തുതിച്ചിടുക

Jeevadhara

Songs 2010
Malayalam
ഇസ്രായേലേ സ്തുതിച്ചിടുക  
രാജാധിരാജൻ എഴുന്നള്ളുന്നു  -2
വിനീതനായ് യേശു നാഥൻ  
നിന്നെത്തേടി …….. അനഞ്ഞിടുന്നു  

കരഘോഷമോടെ സ്തുതിച്ചിടുവിൻ  
ഹല്ലെലൂയാ ഗീതം പാടിടുവിൻ  
ഊർശ്ലേമിൻ രക്ഷകനായവൻ  
ദാവീദിൻ പുത്രനെ വാഴ്ത്തുവിൻ  
ഇസ്രാ…….1  

പാപിക്കും രോഗിക്കും സൗഖ്യവുമായി  
അന്ധനും ബധിരനും മോചനമായി  
തളർന്നുപോയ മനസ്സുകളിൽ  
പുതു ഉത്ഥാനത്തിൻ ജീവനായ്  
പാപിനി മറിയത്തെപ്പോലെ നീ  
പാപങ്ങൾ ഏറ്റു ചൊല്ലീടുകിൽ  
ജീവൻ നിന്നിൽ ചൊരിഞ്ഞിടും  
കൺമണിയായ് കാത്തിടും  
ഇസ്രാ………1  

സ്നേഹം മാത്രം പകർന്നിടാൻ
ജീവൻ പോലും നല്കിടും  
ഹൃദയങ്ങൾക്കു ശാന്തിയായ്  
കരുണാമയൻ വന്നിടും  
സക്കായിയെപ്പോലെ നീ  
ഈശോ നാഥനിൽ ചേർന്നിടുകിൽ  
കുറവുകളെല്ലാമേറ്റെടുക്കും 
ജീവിതം ശോഭനമാക്കിടും  
ഇസ്രാ… 2, കര…. 1  
ഇസ്രാ………1