Pandathepole Nallorukaalam

പണ്ടത്തേപോലെ നല്ല ഒരുകാലം

Jeevadhara

Songs 2013
Malayalam
പണ്ടത്തെപ്പോലെ നല്ലോരു കാലം
നാഥാ! നീ തന്നീടണേ
തന്നീടുന്നെന്നെ പൂർണ്ണമായിന്ന്
നാഥാ! നിൻ സന്നിധിയിൽ   2
 
എെക്യം  എന്നിൽ തുടങ്ങീടുവാൻ
സ്നേഹത്തിൽ  നിറഞ്ഞീടുവാൻ
ആത്മാവിൻ  ശക്തിയിൽ ആർത്തീടാൻ 
യേശുവെ   പിൻചെന്നിടാൻ   2
                                               പണ്ടത്തെപ്പോലെ...

പെന്തെക്കൊസ്തു നാളിൽ ശക്തമായ് വീശിയ
ആത്മാവിൻ കാറ്റയയ്ക്കൂ
പണ്ടത്തെപ്പോലെ  എെക്യവും സ്നേഹവും
ഞങ്ങളിൽ വന്നീടുവാൻ   2
                                               പണ്ടത്തെപ്പോലെ...

ആദിമ സ്നേഹം  ആദിമ വിശുദ്ധി
ആത്മാവിൽ ആരാധന
അയച്ചിടൂ നാഥാ! നിൻ ജനമുണർന്നു
മടങ്ങി വന്നീടുവാൻ   2
                                               പണ്ടത്തെപ്പോലെ...

ആദ്യ നൂറ്റാണ്ടിൽ പൂർവ്വപിതാക്കൾ
ആത്മാവിൽ ആരാധിച്ചു
അതേ സത്യത്തിലും അതേ ആത്മാവിലും
ഞങ്ങളിന്ന്  ആരാധിക്കും   2
                                               പണ്ടത്തെപ്പോലെ...