Paapiye Jeeva

പാപിയെ ജീവാ

Jeevadhara

Songs 2013
Malayalam
പാപിയെ  ജീവ  ഉൗറ്റരികെ
മേവുക ഉയിർ നേടുവാൻ
സ്നേഹമായ് യേശു വിളിക്കുന്നിതാ
വേഗത്തിലോടി നീ വാ   2
 
ആ...ആ... താമസമേതും ചെയ്തിടാതെ
സമയമിതേ നീ വൈകിടാതെ
അത്ഭുതമായ് നിന്നെ താൻ രക്ഷിക്കും 
അവൻ പൊൻപാദം തേടി നീ വാ   2
 
ഉള്ള നിലയോടു വന്നീടുക കള്ളയുലകം വിട്ട്
തള്ളുകയില്ലൊരു പാപിയേയും തള്ളയാം യേശുദേവൻ
                                                                                ആ...ആ... 
                             
ഇന്നുനീ സ്വസ്ഥനായ് തീർന്നിടുമേ പഞ്ചമുറിവുകളാൽ
സ്വന്തമായ് നിന്നെയും ചേർത്തിടുമേ അന്തമില്ലാരാജ്യത്തിൽ                                                                                  
                                                                                ആ...ആ... 
                       
പാപി മനം തിരിഞ്ഞീടുന്നേരം ദൂതഗണങ്ങളെല്ലാം
ആഘോഷമായ് സ്വർഗ്ഗേ പാടിടുമേ ആനന്ദഗീതങ്ങളെ
                                                                                ആ...ആ... 
           
വാഗ്ദത്തങ്ങളെല്ലാം ചെയ്തുള്ളവൻ വാക്കൊന്നും മാറാത്തവൻ
ഗണ്യമാക്കാതുള്ള ഏവനേയും തള്ളുമേ താൻ നിത്യമായ്
                                                                                ആ...ആ...