Onnu Maathram Njan

ഒന്ന് മാത്രം ഞാൻ

Jeevadhara

Songs 2013
Malayalam
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
ദൈവമേ നിൻ്റെ മുഖം കാണുവാൻ
എൻ്റെ മാനസം വാഞ്ഛിക്കുന്നു
നാഥാ നിൻ്റെ ശബ്ദം കേൾക്കുവാൻ   2
 
പാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽ​
പാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻ   2
ആത്മശക്തിയാൽ ശുദ്ധീകരിക്കണേ 
ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ   2
                                                         ഒന്നുമാത്രം...

ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻ  
എന്നിലുള്ള കുറവുകൾ പരിഹരിക്കുന്നു   2
ദുർഘടങ്ങളെ തരണം ചെയ്യുവാൻ            
ബലവും ജ്ഞാനവും നൽകേണമേ   2
                                                         ഒന്നുമാത്രം...
                           
കറകളങ്കമോ തെല്ലുമേശിടാതിഹെ            
തിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻ   2
സകലനിനവിലും പ്രവൃത്തിയിലും​​​​
ഭയവും ഭക്തിയും തരേണമേ   2
                                                         ഒന്നുമാത്രം...
 
ഇനിയും ഭൂമിയിൽ അനേകരായ് ജനം​​​
രക്ഷിതാവിനെ അറിയാതിരിക്കുമ്പോൾ   2
അലസമനസ്സുമായ് ഞാനിരിയ്ക്കുവാൻ​​
അനുവദിക്കല്ലേ എൻ രക്ഷകാ!    2
                                                         ഒന്നുമാത്രം...
               
സകലവും സദാ പാരിലെൻ്റെ ശരണവും    
കരുണയുള്ള യേശുവേ നീ മാത്രമേ   2
മഹത്വനാളിനായ് ഒരുങ്ങീടുവാൻ
ദിനവും നിൻകൃപ പകരണേ   2
                                                         ഒന്നുമാത്രം...