Njan Aare Bhayappedum

ഞാൻ ആരെ ഭയപ്പെടും

Jeevadhara

Songs 2013
Malayalam
ഞാൻ ആരെ ഭയപ്പെടും​​   
എൻ്റെ വിശ്വാസജീവിതത്തിൽ​​​
ഭാരങ്ങളേറിടും സ്നേഹിതർ മാറിടും.. 
ജീവിതപാതകളിൽ   2

യേശു എൻ്റെ കൂടെയുണ്ട്
എൻ്റെ കോട്ടയും ശരണവുമേ
ഒരു സൈന്യമെൻ്റെ നേരെ പാളയമിറങ്ങിയാൽ ഞാൻ ഭയപ്പെടില്ല   2
​
സാരഫാത്തിലും കെരീത്തിലും    
ചൂരച്ചെടിയുടെ ചുവട്ടിലും   2
ഏലിയാവിനെ പോറ്റിയ​​​
ദൈവമെന്നെയും പോറ്റിടും   2
                                                യേശു...
           
കരുതും എന്നു ഞാൻ കരുതിയോ-   
രാരും വന്നില്ല  കാണുവാൻ​​​
കരഞ്ഞു ഞാനെൻ്റെ ഭാരത്താൽ     
അരികിൽ വന്നവൻ സ്നേഹത്താൽ​  
                                                യേശു...
                         
നാളയെ ഒാർത്തുഭാരമോ   
നാളുകൾ ഏറെ ഇല്ലിനി
കാഹളധ്വനി കേൾക്കുവാൻ​
കാലമില്ലിനി കാത്തിടാൻ
                                                യേശു...