Njanum Poyidum

ഞാനും പോകും

Jeevadhara

Songs 2013
Malayalam
ഞാനും പോയിടും ഞാനും പോയിടും
യേശുവിൻ വരവിൻ ഞാനും പോയിടും      
ഞാനും പാർത്തിടും ഞാനും പാർത്തിടും  
എനിക്കായ് ഒരുക്കിയ സ്വർഗ്ഗീയ വീട്ടിൽ

അവൻ്റെ നാമം ഹേതുവായ് കഷ്ടപ്പെടുന്നവർ  
നിന്ദ പഴികൾ അപമാനം സഹിച്ചിടുന്നവർ   2
ജീവനെപ്പോലും ത്യജിച്ചു മുന്നേറുന്നു            
ആയവരെ ചേർക്കുവാൻ യേശു വരുന്നു   2
                                                                  ഞാനും...

അവൻ്റെ നാമത്തോടുള്ള സ്നേഹം മൂലമായ്
ആശയറ്റവർക്കെന്നും തുണയാകുന്നവർ   2
ആപത്തിലായവരെ സഹായിക്കുന്നു​​    
ആയവരെ ചേർക്കുവാൻ യേശു വരുന്നു   2
                                                                  ഞാനും...

നാളുകളായ് രോഗിയായ് കഴിഞ്ഞിടുമ്പോഴും    
തളർന്നിടാത്ത മനസ്സുമായ് കാത്തിടുന്നവർ   2
വേദനയിലും അവൻ്റെ മുഖം കാണുന്നു
ആയവരെ ചേർക്കുവാൻ യേശു വരുന്നു   2
                                                                  ഞാനും...

തിരുനാമമെപ്പോഴും മാനിക്കുന്നവർ            
തിരുവചനം അനുസരിച്ച് ജീവിക്കുന്നവർ   2
അവസാനത്തോളം സഹിച്ചു   നിന്നിടുന്നു          
ആയവരെ ചേർക്കുവാൻ യേശുവരുന്നു   2
                                                                  ഞാനും...