Nanma Maathrame

നന്മ മാത്രം

Jeevadhara

Songs 2013
Malayalam
നന്മമാത്രമെ, നന്മമാത്രമെ
നന്മയല്ലാതൊന്നുമേ നീ ചെയ്കയില്ല
എന്തുഭവിച്ചെന്നാലും എന്തുസഹിച്ചെന്നാലും
എല്ലാമേശുവെ നന്മയ്ക്കായിട്ടല്ലോ
 
നീമാത്രമേ, നീമാത്രമേ, നീമാത്രമേയെൻ ആത്മസഖി
എൻ്റെ യേശുവേ എന്റെ ജീവനേ      
എൻ്റെ ആശയേ നീ ഒന്നുമാത്രമേ   2
 
നിന്നെ സ്നേഹിക്കും നിൻ്റെ ദാസന്
നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ  
എന്നെ പേർചൊല്ലി വിളിച്ചീടുവാൻ
കൃപതോന്നിയെന്നതിനാൽ ഞാൻ ഭാഗ്യവാൻ
                                                              നീമാത്രമേ...

പരിശോധനകൾ മനോവേദനകൾ
ഭയമേകും വിധമെന്നിൽ വന്നിടുമ്പോൾ
തരിപോലും കുറവില്ല സ്നേഹമെന്നിൽ
ചൊരിഞ്ഞീടും നാഥൻ പോക്കുവഴിയും തരും
                                                              നീമാത്രമേ...

ദോഷം മാത്രമേ ഇൗ ലോകം തരു
ദോഷമായിട്ടൊന്നും പ്രിയൻ ചെയ്കയില്ല
എൻ്റെ യേശുവേ എൻ്റെ പ്രാണനേ
നന്മ ചെയ്യാൻ എനിക്കും നീ കൃപ നൽകണേ
                                                              നീമാത്രമേ...

എൻ്റെ ശോധനകൾ എന്റെ വേദനകൾ
എൻ്റെ സങ്കടങ്ങളെല്ലാം നീങ്ങിടുമെ
എൻ്റെ കാന്തനേ എന്റെ നാഥനേ
എൻ മണാളനേ വേഗം വന്നിടണേ
                                                               നീമാത്രമേ...