Enne Karuthunna Vidhangal

എന്നെ കരുതുന്ന വിധങ്ങൾ

Jeevadhara

Songs 2010
Malayalam
എന്നെ കരുതുന്ന വിധങ്ങളോർത്താൽ
നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
എന്നെ നടത്തുന്ന വഴികളോർത്താൽ
ആനന്ദത്തിന്നശ്രു പൊഴിഞ്ഞിടുമേ

യേശുവേ! രക്ഷകാ നിന്നെ ഞാൻ
സ്നേഹിക്കും ആയുസ്സിൻ നാളെല്ലാം
നന്ദിയാൽ പാടിടും  2
 
പാപക്കുഴിയിൽ ഞാൻ താണിടാതെൻ
പാദം ഉറപ്പുള്ള പാറമേൽ നിർത്തി  
പാടാൻ പുതുഗീതം നാവിൽ തന്നു
പാടും സ്തുതികൾ എന്നേശുവിന്     
യേശുവേ...
 
ഉളളം കലങ്ങിടും വേളയിലെൻ
ഉള്ളിൽ വന്നേശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ട എന്മകനേ
എല്ലാ നാളും ഞാൻ കൂടെയുണ്ട്  
യേശുവേ...
 
ഒാരോ ദിവസവും വേണ്ടതെല്ലാം
വേണ്ടും പോൽ നാഥൻ നല്കിടുന്നു
തിന്നു തൃപ്തനായി തീർന്നശേഷം
നന്ദിയാൽ  സ്തോത്രം പാടുമെന്നും  
യേശുവേ...
 
ദേഹം ക്ഷയിച്ചാലും യേശുവേ! നിൻ
സ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്മാൻ കൊതിക്കുന്നേ നിന്മുഖം ഞാൻ
കാന്താ! വേഗം നീ വന്നീടണേ        
യേശുവേ...2