Maheshwaran Yeshu

മഹേശ്വരൻ യേശു

Jeevadhara

Songs 2013
Malayalam
മഹേശ്വരൻ  യേശു കർത്താവിനെ
മഹോന്നതൻ യേശു രാജാവിനെ          
മഹത്വത്തിൻ ഗീതങ്ങൾ ആലപിച്ച്      
മഹിമയോടെ ഞങ്ങൾ ആരാധിക്കുന്നു   2
 
ഒാ…യേശുവേ നിന്നെ എന്നുമെന്നും ഞങ്ങൾ ആരാധിയ്ക്കുന്നു
ഒാ…രക്ഷകാ നിൻ്റെ നാമമെന്നും ഞങ്ങൾ വാഴ്ത്തിടുന്നു

എനിയ്ക്കുള്ള  ഇൗലോക സമ്പാദ്യങ്ങൾ    
എല്ലാം അവിടുത്തെ അനുഗ്രഹങ്ങൾ   2
എൻ്റെ വിളിയ്ക്കായ് ഞാൻ കാതോർക്കുന്നു  
എന്നുമെന്നാത്മാവൊരുങ്ങിടുന്നു   2        
                                                    ഒാ…യേശുവേ...

ജീവദായകനാം യേശുനാഥനെ      
മാനവരക്ഷകൻ ദൈവപുത്രനെ   2
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം  
ഒരുമയോടെ നമുക്കാരാധിച്ചീടാം    2
                                                    ഒാ…യേശുവേ...
                                                    മഹേശ്വരൻ...
                                                    ഒാ…യേശുവേ...