Mahal Sneham

മഹാൽ സ്നേഹം

Jeevadhara

Songs 2013
Malayalam
മഹൽസ്നേഹം മഹൽസ്നേഹം
പരലോകപിതാവുതൻ
മകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ   2
മകനെ മരിപ്പതിന്നായ്..(3) കുരിശിൽ കൈവെടിഞ്ഞോ

സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്
സകലവും നൽകിടുവാൻ പിതാവിനു ഹിതമായ്   2
സകലവും നൽകിടുവാൻ...(3) പിതാവിനു ഹിതമായ്      
                                                                                               മഹൽ...

ഉലകസ്ഥാപനത്തിൻമുൻപുളവായൊരൻപാൽ
തിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ   2
തിരഞ്ഞെടുത്തവൻ നമ്മെ...(3) തിരുമുമ്പിൽ വസിപ്പാൻ
                                                                                               മഹൽ...

മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻ
മനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ   2
മനുവേലിൻ നിണം ചിന്തി...(3) നരരെ വീണ്ടെടുപ്പാൻ
                                                                                               മഹൽ...

അതിക്രമ മോചനമാമനുഗ്രഹമവനിൽ
അനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ   2
അനുഭവിക്കുന്നു നമ്മൾ...(3) അവൻ തന്ന കൃപയാൽ
                                                                                               മഹൽ...

മരണത്താൽ മാറാത്ത മഹൽ സ്നേഹപ്രഭയാൽ
പിരിയാ ബന്ധമാണിതു യുഗകാലംവരെയും   2
പിരിയാ ബന്ധമാണിതു...(3) യുഗകാലംവരെയും
                                                                                               മഹൽ...